കൊച്ചി : വന്ദേ ഭാരത് എക്‌സ്പ്രസിന് നേരെ വീണ്ടും കല്ലേറ്. ചോറ്റാനിക്കര പോലീസ് സ്‌റ്റേഷൻ പരിധിയിൽ കുരീക്കാട് എന്ന സ്ഥലത്ത് വെച്ചാണ് കല്ലേറ് ഉണ്ടായത്. കാസർകോട് നിന്ന് തിരുവന്തപുരത്തേക്ക് പോകുന്നതിനിടെയാണ് ആക്രമണം.
ഇന്നലെ വൈകീട്ട് 7.30 ഓടെയാണ് അക്രമം നടന്നത്. കല്ലേറിൽ ട്രെയിനിന്റെ ചില്ലിന് കേടുപാട് പറ്റി. സി ആർ കോച്ചിലാണ് കല്ല് പതിച്ചത്. യാത്രക്കാരാണ് ഈ വിവരം ടിടിആറിനെ അറിയിച്ചത്. തുടർന്ന് ആർപിഎഫിനെ വിവരം അറിയിച്ചു.
ആർപിഎഫും പോലീസും തിരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. നേരത്തെ മലപ്പുറം തിരൂരും, കണ്ണൂർ പാപ്പനിശേരിയിലും വെച്ച് ട്രെയിനിന് നേരെ കല്ലേറുണ്ടായിരുന്നു.












