കീവ്: യുക്രെയൻ നഗരമായ ബഖ്മുട്ട് പിടിച്ചെടുത്തതായി പ്രഖ്യാപിച്ച് റഷ്യ. നഗരം പിടിച്ചെടുക്കുന്നതിനായി പ്രയത്‌നിച്ച സൈനികർ ഉൾപ്പെടെ എല്ലാവരേയും അഭിനന്ദിക്കുന്നതായി പുടിൻ പറഞ്ഞു. യുദ്ധം തുടരുകയാണെന്ന മുന്നറിയിപ്പ് വന്ന് മണിക്കൂറുകൾക്കുള്ളിലാണ് നഗരം റഷ്യ നിയന്ത്രണത്തിലാക്കിയത്. യുദ്ധത്തിന് മുൻപ് 70,000ത്തിലധികം ആളുകൾ താമസിച്ചിരുന്ന നഗരമായിരുന്നു ബഖ്മുത്.
ഏറെ നാളായി യുക്രെയ്ൻ യുദ്ധത്തിൽ മേൽക്കൈ നേടി നിൽക്കുകയായിരുന്നു. നഗരം പിടിച്ചെടുത്തത് വലിയ പ്രതീക്ഷ നൽകുന്നുവെന്നാണ് റഷ്യ പറയുന്നത്. പ്രദേശത്തെല്ലാം റഷ്യൻ പതാകകൾ ഉയർത്തിയതിന്റെ ചിത്രമടക്കം പുറത്ത് വന്നിട്ടുണ്ട്. അതേസമയം ബഖ്മുട്ട് റഷ്യയുടെ കയ്യിൽ നിന്ന് തിരികെ പിടിച്ചെടുക്കുമെന്ന് റഷ്യ പറഞ്ഞു.
അതേസമയം ജി7 രാജ്യങ്ങൾ യുക്രെയ്‌ന് ഉറച്ച പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. റഷ്യ യുക്രെയ്നിൽ നടത്തുന്ന യുദ്ധം നിയമവിരുദ്ധവും അന്താരാഷ്ട്ര ഉടമ്പടികളുടെ ലംഘനവുമാണെന്നും ഹിരോഷിമയിൽ നടക്കുന്ന ഉച്ചകോടി വിലയിരുത്തി. ആണവ നിരായുധീകരണ ശ്രമങ്ങൾ കൂടുതൽ ശക്തമായി തുടരുമെന്നും ജി7 നേതാക്കളുടെ സംയുക്ത പ്രസ്താവനയിൽ പറയുന്നു.
Discussion about this post