സയ്ഫായ്: ഉത്തര്‍പ്രദേശിലെ 75 ജില്ലകളില്‍ 50 എണ്ണം വരള്‍ച്ചാ ബാധിതമായി പ്രഖ്യാപിച്ചതിന് പിന്നാലെ സമാജ്വാദി പാര്‍ട്ടി അദ്ധ്യക്ഷനായ മുലായം സിംഗ് യാദവിന്റെ ആര്ഭാടത്തോടെയുള 76ാം പിറന്നാള്‍ ആഘോഷം വിവാദമായി. സര്‍ക്കാര്‍ ഖജനാവിലെ പണമെടുത്താണ് ആഘോഷം നടത്തിയതെന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്.
പൊതുപണം എടുത്ത് പിറന്നാളാഘോഷം നടത്തുന്നത് ന്യായീകരിക്കാനാവില്ലെന്ന് ബി.ജെ.പി വക്താവ് വിജയ് ബഹദൂര്‍ പതക് പറഞ്ഞു. അതേസമയം, ഖജനാവിലെ പണമെടുത്തല്ല പിറന്നാളാഘോഷം നടത്തിയതെന്ന് സമാജ്വാദി പാര്‍ട്ടി വ്യക്തമാക്കി. പരിസ്ഥിതി ബോധവത്കരണ ദിനത്തിന്റെ ഭാഗമായി സയ്ഫായ് മൊഹാത്സവ് നടത്തുന്ന കമ്മിറ്റിയാണ് ഈ പരിപാടിയും നടത്തിയതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അവകാശപ്പെട്ടു.
മുലായത്തിന്റെ ജന്മഗ്രാമമായ സയിഫായിയിലാണ് ആഘോഷങ്ങള്‍ നടന്നത്. ഞായറാഴ്ചയാണ് പിറന്നാളെങ്കിലും ശനിയാഴ്ച വൈകിട്ടോടെ തന്നെ ആഘോഷങ്ങള്‍ തുടങ്ങിയിരുന്നു. ാസ്കാര് അവാര്‍ഡ് ജേതാവ് എ.ആര്.റഹ്മാന്റെ സംഗീത വിരുന്നായിരുന്നു പിറന്നാള്‍ ആഘോഷത്തിന്റെ പ്രധാന ആകര്‍ഷണം.
സമാജ്വാദി പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെല്ലാം തന്നെ പാര്‍ട്ടിയില്‍ പങ്കെടുത്തു. എല്ലാവര്‍ഷത്തേയും പോലെ ആഘോഷവേദി പാര്‍ട്ടിയുടെ കൊടിയുടെ നിറമായ പച്ചയും ചുവപ്പും തേച്ച് അലങ്കരിച്ചിരുന്നു. സയ്ഫായിയിലേക്കുള്ള വഴികളെല്ലാം മുലായത്തിന് സ്വാഗതം ആശംസിച്ചു കൊണ്ടുള്ള ബോര്‍ഡുകളും കമാനങ്ങളും കൊണ്ട് നിറഞ്ഞു. ഇതോടൊപ്പം വന്‍ കരിമരുന്ന് പ്രയോഗവും ഉണ്ടായിരുന്നു.
നാല് നിലയായി ഒരുക്കിയ ഭീമന് കേക്ക് മുറിച്ചാണ് മുലായം പിറന്നാള്‍ ആഘോഷിച്ചത്. മുലായം സിംഗിന്റെ കുടുംബാംഗങ്ങളെ കൂടാതെ മുന്‍ എസ്.പി നേതാവും മുലായത്തിന്റെ വിശ്വസ്തനുമായിരുന്ന അമര്‍ സിംഗും ചടങ്ങില്‍ പങ്കെടുക്കാനെത്തി. അതേ സമയം ആര്.ജെ.ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ് ആഘോഷങ്ങളില്‍ പങ്കെടുത്തില്ല.
Discussion about this post