കണ്ണൂർ: കണ്ണൂർ ചെറുപുഴയിൽ ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തി. ഇരിട്ടി ചെറുപുഴ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള പാടിയോട്ട് ചാൽ വാച്ചാലിലാണ് സംഭവം. ശ്രീജ വെമ്പിരിഞ്ഞൻ, രണ്ടാമത്തെ ഭർത്താവ് ഷാജി, ഷീജയുടെ ആദ്യ ഭർത്താവിലെ മൂന്ന് കുട്ടികൾ എന്നിവരാണ് മരിച്ചത്. ശ്രീജയും ഭർത്താവും ഫാനിലും മക്കളെ സ്റ്റെയർകേസിൽ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. മക്കളെ കൊലപ്പെടുത്തിയ ശേഷം ഷീജയും ഭർത്താവും തൂങ്ങിമരിച്ചതാണെന്ന നിഗമനത്തിലാണ് പോലീസ്. രണ്ടാഴ്ച മുൻപാണ് ശ്രീജയും ഷാജിയും വിവാഹിതരാകുന്നത്. ഷാജിയുടേയും രണ്ടാമത്തെ വിവാഹമാണ്.
Discussion about this post