കൊച്ചി: തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന പ്രചാരണങ്ങളിൽ പ്രതികരണവുമായി നടൻ സുരേഷ് ഗോപി. വാർത്തകൾ വ്യാജമാണെന്നും ദൈവാനുഗ്രഹത്താൽ സുഖമായിരിക്കുന്നുവെന്നും താരം വ്യക്തമാക്കി.ആലുവ യുസി കോളേജിൽ ഗരുഡൻ സിനിമയുടെ ലൊക്കേഷനിലാണിപ്പോഴെന്നും സുരേഷ് ഗോപി പറഞ്ഞു. സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള ചിത്രവും സുരേഷ് ഗോപി ഇതോടൊപ്പം പങ്കുവച്ചു.
സിനിമയുടെ ഷൂട്ടിങ്ങിനിടെ പതിവ് പരിശോധനകൾ നടത്താൻ പോയതാണ് അദ്ദേഹം. പരിശോധനയിൽ എല്ലാം സാധാരണ നിലയിലാണെന്ന് കണ്ടതോടെ താരം ലോക്കേഷനിൽ തിരിച്ചെത്തിയെന്നും ഷൂട്ടിങ് പുനരാരംഭിച്ചുവെന്നും അണിയറ പ്രവർത്തകർ അറിയിച്ചു.
11 വർഷങ്ങൾക്ക് ശേഷം സുരേഷ് ഗോപി-ബിജു മേനോൻ ഒന്നിക്കുന്ന ചിത്രത്തിന്റ സംവിധാനം നവാഗതനായ അരുൺ വർമ്മയാണ്. ക്രൈം ത്രില്ലർ വിഭാഗത്തിലുള്ള ചിത്രം ബിഗ് ബജറ്റിലാണ് നിർമിക്കുന്നത്. അഭിരാമി, സിദ്ദിഖ്, ദിലീഷ് പോത്തൻ, ജഗദീഷ്, മേജർ രവി, നിഷാന്ത് സാഗർ, ജയ്‌സ് ജോസ്, രഞ്ജിത്ത് കങ്കോൾ, രഞ്ജിനി, മാളവിക എന്നിവരാണ് മറ്റു താരങ്ങൾ. അഞ്ചാം പാതിരാ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മിഥുൻ മാനുവൽ തോമസ് തിരക്കഥ എഴുതുന്ന ചിത്രം കൂടിയാണ് ഇത്. ചിത്രത്തിന്റെ ഷൂട്ടിങ് കൊച്ചിയിൽ പുരോഗമിക്കുകയാണ്.
Discussion about this post