ഉത്തരകാശി: ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിൽ ഇടിമിന്നലേറ്റ് 24 ആടുകൾ ചത്തു. ബുധനാഴ്ചയാണ് സംഭവം. ഉത്തരകാശി ജില്ലയിലെ കമർ ഗ്രാമത്തിലെ വനമേഖലയിലാണ് സംഭവം. ഇടിമിന്നലേറ്റ് പച്ച മരത്തിന്റെ പുറംതൊലി പൊളിഞ്ഞ് പോവുകയായിരുന്നു. ഇൗ മരത്തിന്റെ ചുറ്റുമായി മേഞ്ഞ് നടന്നിരുന്ന ആടുകൾക്കാണ് ഇടിമിന്നലേറ്റത്. മിന്നലേറ്റ് മരത്തിന്റെ പുറംതൊലി പൊളിഞ്ഞ് പോകുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.
ഇത്രയും ആടുകൾ ചത്തതോടെ ഉടമകളും ദുരിതത്തിലായി. പ്രദേശത്ത് ഏതാനും ദിവസങ്ങളായി കനത്ത മഴയും ഇടിമിന്നലും അനുഭവപ്പെട്ട് വരുന്നുണ്ടായിരുന്നു. ഇടിമിന്നൽ രൂക്ഷമായ സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഡൽഹി, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലും ഇന്നും മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്. രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ മേഖലകളിലെല്ലാം ഇടിമിന്നൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം കേരളം ഉൾപ്പെടെ ഉള്ള സംസ്ഥാനങ്ങളിൽ വേനൽമഴ ലഭിക്കുന്നുണ്ടെങ്കിലും, ചൂട് കൂടുന്ന സാഹചര്യമാണ് നിലവിലുള്ളത്.
Discussion about this post