മുതലകളെ വളർത്തുന്ന കുളത്തിൽ വീണ വയോധികന് ദാരുണാന്ത്യം. കംബോഡിയയിലാണ് സംഭവം. ഇവിടെ ഒരു ഫാമിൽ വച്ചാണ് 40 മുതലകൾ ചേർന്ന് 72കാരനെ കടിച്ചു കൊന്നത്. മുതലകളുടെ കൂട്ടിൽ നിന്ന് ഒരു മുതലയെ മാറ്റാൻ ശ്രമിക്കുന്നതിനിടെ ഇയാൾ ഉപയോഗിച്ച വടിയിൽ പിടിച്ച് മുതലകൾ കടിക്കുകയായിരുന്നു. ഇതിൽ പിടിച്ച് വലിച്ചതോടെ ഇയാൾ മുതലക്കൂട്ടിലേക്ക് വീണു.
താഴെ വീണ 72കാരനെ മുതലകൾ കൂട്ടമായി വളഞ്ഞ് കടിച്ചു കൊല്ലുകയായിരുന്നു. മുതലക്കുഞ്ഞുള്ള കൂട്ടിൽ നിന്ന് മുതലയെ മാറ്റാൻ ശ്രമിച്ചതാണ് ആക്രമണത്തിന് രാപണമെന്ന് പോലീസ് ഉദ്യോഗസ്ഥർ പറയുന്നു. ആക്രമിക്കാൻ വരുന്നതാണെന്ന് തെറ്റിദ്ധരിച്ച് അവ അക്രമകാരികളാവുകയായിരുന്നു. ഇയാളുടെ ശരീര അവശിഷ്ടങ്ങൾ സംഭവ സ്ഥലത്ത് നിന്ന് നീക്കം ചെയ്തു.
ഇയാളുടെ കൈ പൂർണമായും മുതലകൾ കഴിച്ച അവസ്ഥയിലാണ്. നേരത്തെ ഇതേ ഫാമിൽ വച്ച് ഒരു രണ്ട് വയസ്സുകാരിയും കൊല്ലപ്പെട്ടിരുന്നു. മുതലകളുടെ മുട്ട, തൊല, മാംസം എന്നിവയ്ക്ക് വേണ്ടിയാണ് അവയെ ഫാമുകളിൽ വളർത്തുന്നത്. മുതലകളുടെ കുഞ്ഞുങ്ങളേയും ഇവിടെ നിന്ന് കച്ചവടം ചെയ്യാറുണ്ട്.
Discussion about this post