എറണാകുളം: കൊച്ചി കായലിൽ ബോട്ടിന് തീ പിടിച്ചു. ഐലന്റ് ഡി കൊച്ചി എന്ന് പേരുള്ള ബോട്ടിനാണ് തീപിടിച്ചത്. താന്തോന്നിതുരുത്തിൽ ഇന്ന് രാവിലെയോടെയായിരുന്നു സംഭവം.
വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന ബോട്ടാണ് ഐലന്റ് കൊച്ചി. ആളുകൾ കയറുന്നതിനായി ബോട്ട് തീരത്ത് നിർത്തിയിട്ടിരിക്കുകയായിരുന്നു. ഇതിനിടെ ബോട്ടിൽ നിന്നും തീ ഉയരുകയായിരുന്നു. തീയും പുകയും കണ്ടതോടെ ബോട്ടിലുണ്ടായിരുന്നവർ പുറത്തേക്ക് ഓടി. അപ്പോഴേക്കും തീ ആളി പടരുകയായിരുന്നു.
വെള്ളം ഒഴിച്ച് തീ അണയ്ക്കാൻ ജീവനക്കാർ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ നാട്ടുകാരും ഒപ്പം ചേർന്നാണ് തീ അണച്ചത്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. മുളവുകാട് പോലീസും തീരദേശ പോലീസും സ്ഥലത്ത് എത്തി പരിശോധന നടത്തി. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post