ലക്‌നൗ: ശ്രീ കൃഷ്ണ ജന്മഭൂമി കയ്യേറി മസ്ജിദ് നിർമ്മിച്ച കേസിൽ ഇനി മുതൽ അലഹബാദ് ഹൈക്കോടതി വാദം കേൾക്കും. കേസ് ഹൈക്കോടതിയ്ക്ക് വിടാൻ ആവശ്യപ്പെട്ട് ഹിന്ദു വിഭാഗം നൽകിയ ഹർജിയിലാണ് അനുകൂല വിധി. മഥുര ജില്ലാ കോടതിയായിരുന്നു ഇതുവരെ കേസിൽ വാദം കേട്ടുകൊണ്ടിരുന്നത്.
കേസ് പരിഗണിക്കുന്നത് ജില്ലാ കോടതിയിൽ നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ വർഷമാണ് ഹിന്ദു വിഭാഗം ഹൈക്കോടതിയെ സമീപിച്ചത്. തുടർന്ന് ഈ വർഷം ഒന്നിന് ജസ്റ്റിസ് നളിൻ കുമാർ ശ്രീവാസ്ത ഹർജി പരിഗണിച്ചു. തുടർന്ന് എതിർകക്ഷികളായ ഷാഹി മസ്ജിദ് കമ്മിറ്റിയോട് അഭിപ്രായം തേടുകയായിരുന്നു. പിന്നീട് ഈ മാസം മൂന്നിന് ഹർജി വീണ്ടും പരിഗണിച്ചിരുന്നു. ഇതിനെല്ലാം ശേഷം ജസ്റ്റിസ് അരവിന്ദ് കുമാർ മിശ്രയാണ് അനുകൂല വിധി പുറപ്പെടുവിച്ചത്. രാജ്യത്തിന്റെ ചരിത്രത്തിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന സ്ഥലമാണ് മഥുരയെന്നും കോടതി അഭിപ്രായപ്പെട്ടു.
ഭഗവാൻ ശ്രീ കൃഷ്ണ വിരാജ്മൻ ആണ് കേസിന്റെ വിചാരണ ഹൈക്കോടതിയ്ക്ക് വിടണമെന്ന് ചൂണ്ടിക്കാട്ടി ഹർജി നൽകിയത്. ശ്രീകൃഷ്ണ ജന്മഭൂമി ഹിന്ദുക്കളുടേത് ആണെന്നും മസ്ജിദ് പൊളിച്ച് നീക്കി ഭൂമി തിരികെ നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.
Discussion about this post