ബംഗലൂരു സ്ഫോടനക്കേസില്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് പോലിസ്. കേസില്‍ മൊഴി നല്കാതിരിക്കാന് കണ്ണൂര്‍ സ്വദേശിയായ യുവാവിനെ വിദേശത്തേക്ക് കടത്തി. സാക്ഷികളെ സ്വാധീനിക്കാന്‍ ഇപ്പോള്‍ കേസില്‍ ജയിലില്‍ കഴിയുന്ന തടിയന്റെവിടെ നസീര്‍ നീക്കം നടത്തി.
പോലിസ് പിടിയിലായ പെരുമ്പാവൂര്‍ ഷഹനാസ് വഴിയാണ് നസീര്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചത്. നസീറിന്റെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നത് ഷഹനാസും ,കൂട്ടാളിയും ആണെന്നും പോലിസ് പറയുന്നു. കേസുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ ഇവരില്‍ നിന്ന് പോലിസിനും, എന്‍ഐഎയ്ക്കും ലഭിച്ചിട്ടുണ്ട്.
കര്‍ണാടക പോലിസിലെ ചില ഉദ്യോഗസ്ഥര്‍ നസീറിന്റെ ആളുകളാണ്. നസീറിനെ ചുറ്റിപറ്റിയുള്ള വിവരങ്ങള്‍ ഇവരില്‍ നിന്നാണ് സംഘത്തിന് ലഭിച്ചു കൊണ്ടിരുന്നത്. നസീറിനെ ജയിലില്‍ നിന്ന് രക്ഷപ്പെടുത്താന്‍ സംഘം ശ്രമിച്ചിരുന്നതായും പോലിസിന് വിവരം ലഭിച്ചിട്ടുണ്ട്.
Discussion about this post