Saturday, October 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

കാറൽ മാർക്‌സിനെ മുതൽ എംവി ഗോവിന്ദനെ വരെ ട്രോളി; രമേഷ് പിഷാരടിക്കെതിരെ വാളെടുത്ത് സൈബർ സഖാക്കൾ

by Brave India Desk
May 26, 2023, 08:41 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

കൊച്ചി: തൃശൂരിൽ നടന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന സമ്മേളന വേദിയിൽ കാറൽ മാർക്‌സിനെ മുതൽ എംവി ഗോവിന്ദനെ വരെ ട്രോളിയ കോൺഗ്രസ് പ്രവർത്തകനും നടനുമായ രമേഷ് പിഷാരടിക്കെതിരെ സൈബർ സഖാക്കൾ. സമീപകാലത്ത് സിപിഎം വിവാദത്തിലായ ഇൻഡിഗോ മുതൽ കെ റെയിലും അപ്പക്കച്ചടവും എഐ ക്യാമറ വിവാദവും ഒക്കെ ആക്ഷേപഹാസ്യരൂപത്തിൽ പരാമർശിച്ച പിഷാരടിയുടെ പ്രസംഗം സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചു തുടങ്ങിയതോടെയാണ് സൈബർ സഖാക്കൾ പ്രതിരോധം ആരംഭിച്ചത്.

കോൺഗ്രസിന് വേണ്ടി പ്രവർത്തിക്കാൻ തീരുമാനിച്ചതിനെക്കുറിച്ച് തന്റെ ഒരു സുഹൃത്തുമായി നടത്തിയ സംഭാഷണത്തിന്റെ രൂപത്തിലാണ് രമേഷ് പിഷാരടി സിപിഎം നിലപാടുകളെ അടിമുടി ട്രോളിയത്.
തന്റെ പ്രസംഗത്തിന് കൈയ്യടിച്ചില്ലെങ്കിലും കുഴപ്പമില്ല കാരണം വാട്‌സ് ആപ്പ് ഗ്രൂപ്പിലൂടെ പേടിപ്പിച്ച് കൊണ്ടുവന്നവരല്ല ഇവിടിരിക്കുന്നതെന്ന് പറഞ്ഞായിരുന്നു പിഷാരടി പ്രസംഗം തുടങ്ങിയത്. നിങ്ങളിൽ രണ്ട് പേർ കൈയ്യടിച്ചില്ല അതുകൊണ്ട് നാളെ നിങ്ങൾക്ക് പണി തരണോന്ന് ഞങ്ങൾ ഒന്ന് ആലോചിക്കട്ടെയെന്ന് ഇവിടിരിക്കുന്ന ആരും പറയില്ലെന്നും പിഷാരടി പറഞ്ഞു. യൂത്ത് കോൺഗ്രസുകാരും വേദിയിലുണ്ടായിരുന്ന മുതിർന്ന കോൺഗ്രസ് നേതാക്കളുമൊക്കെ പിഷാരടിയുടെ പ്രസംഗത്തിനിടെ നർമ്മം ആസ്വദിച്ചു പൊട്ടിച്ചിരിക്കുന്നുണ്ടായിരുന്നു.

Stories you may like

ഞങ്ങൾ വെറും ആളെ കൂട്ടാൻ മാത്രമുള്ളവരോ? രാഹുലിന്റെ കൂടെ ഐസ നേതാവിനെ ഉയർത്തിക്കാട്ടിയതിൽ എൻ.എസ്.യു.ഐയിൽ കടുത്ത അമർഷം

മതവികാരം ഇളക്കിവിടാൻ ശ്രമിക്കുന്നു ; മുസ്ലിംലീഗിനെ വരച്ച വരയിൽ നിർത്തുമെന്ന് പി ജയരാജൻ

നേതാക്കൻമാരെല്ലാം ഇപ്പോൾ തമാശക്കാരാണ്. അവരോടാണ് തന്നെപ്പോലുളളവർ കോമഡി പറഞ്ഞ് മത്സരിക്കേണ്ടി വരുന്നത്. ഒരു വേദിയിൽ പരിപാടി അവതരിപ്പിച്ചുകൊണ്ടിരിക്കെ അതുവഴി ഒരു വിമാനം പോയി. അത് കണ്ടപ്പോൾ ആളുകൾ ചിരിക്കാൻ തുടങ്ങി. എന്താണെന്ന് നോക്കിയപ്പോഴാണ് അതിൽ ഇൻഡിഗോ എന്ന് എഴുതിയിട്ടുണ്ടായിരുന്നുവെന്ന് കണ്ടത്. ചിരി നിർത്താതായതോടെ താൻ കൈ കൊണ്ട് അത്ര പ്രത്യേകതയൊന്നും ഇല്ലാത്ത ഒരു ആക്ഷൻ കാണിച്ചു ആൾക്കാരെ സമാധാനപ്പെടുത്തി എന്നിട്ട് ട്രെയിനിന്റെ ശബ്ദം അനുകരിക്കാൻ പോകുകയാണെന്ന് പറഞ്ഞു. ട്രെയിൻ എന്ന് കേട്ടതോടെ ആളുകൾ പിന്നെയും ചിരിക്കാൻ തുടങ്ങിയെന്ന് കെ റെയിലിനെ പരോക്ഷമായി ട്രോളി രമേഷ് പിഷാരടി പറഞ്ഞു.

ഇപ്പോ ചിരിക്കണ്ട ഒരു തമാശ പറയും അപ്പം ചിരിച്ചാൽ മതിയെന്ന് പറഞ്ഞു. അപ്പം എന്ന് കേട്ടപ്പോൾ ആളുകൾ വീണ്ടും ചിരിക്കാൻ തുടങ്ങി. ഈ മേഖലയിൽ ടൈറ്റ് കോംപെറ്റീഷൻ ആണെന്നും ആരൊക്കെയാണ് തമാശയുടെ മേഖലയിലേക്ക് ഇറങ്ങിയിരിക്കുന്നതെന്ന് പറയാൻ പറ്റില്ലെന്നും സിപിഎം നേതാക്കളെ ട്രോളി പിഷാരടി പറഞ്ഞു. കോൺഗ്രസിലെ എഐ ഗ്രൂപ്പുകളെ എഐ ക്യാമറ വിവാദവുമായിട്ടാണ് പിഷാരടി കൂട്ടിയിണക്കിയത്.

രമേശ് ചെന്നിത്തല, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ തുടങ്ങിയവരും വേദിയിൽ ഉണ്ടായിരുന്നു. പ്രസംഗത്തിന്റെ വീഡിയോ പ്രചരിച്ചു തുടങ്ങിയതോടെ പിഷാരടിയുടെ മുൻ അഭിമുഖങ്ങളുൾപ്പെടെ കുത്തിപ്പൊക്കിയാണ് സൈബർ സഖാക്കൾ ആക്ഷേപങ്ങളുമായി രംഗത്തെത്തിയത്. പണ്ട് കംപ്യൂട്ടറിനെതിരെ സമരം ചെയ്തവരാണെന്നും ആ സമരം വിജയിച്ചിരുന്നെങ്കിൽ ഇന്ന് സൈബർ സ്‌പേസ് പോലും ഇവിടെ ഉണ്ടാകില്ലായിരുന്നുവെന്നും പിഷാരടി പരിഹസിച്ചു.

ലോകത്തിന്റെ ഏത് കോണിൽ എന്ത് നടന്നാലും അത് നമ്മുടെ വകയാണ് എന്ന് പറയുന്ന പരിപാടി പണ്ടു മുതലേ ഇവരുടെ കൈയ്യിലുണ്ടെന്നും 100-150 വർഷം മുൻപ് ഇന്നത്തെ ലോകത്ത് എന്ത് സംഭവിക്കുമെന്ന് ചിന്തിക്കാൻ പോലുമാകാതിരുന്ന കാലത്ത് ഒരാൾ എഴുതിയ ഒറ്റ പുസ്തകവും കെട്ടിപ്പിടിച്ച് നാളെയോ മറ്റെന്നാളോ അതുപോലെ ആകുമെന്നും സ്വർഗം വരുമെന്നും പറഞ്ഞിരിക്കുകയാണെന്നും ഉൾപ്പെടെ പിഷാരടി പ്രസംഗത്തിൽ പരാമർശിച്ചിരുന്നു.

Tags: ramesh pisharodycongresscpm leaders
Share1
Tweet
Send
Share

Latest stories from this section

“ആരോഗ്യ വകുപ്പ് ഡയറക്ടർ തുരപ്പൻ പണി കാണിച്ചു, അതുകൊണ്ടാണ് മാറ്റിയത്; നിപ ഫലം വന്നിട്ടും എന്നെ അറിയിച്ചില്ല”മന്ത്രി കെ. മുരളീധരൻ

മന്ത്രിക്കെതിരെ സോഷ്യൽ മീഡിയയിൽ പോസ്റ്റ്: പിഎസ്‌സി ജീവനക്കാരനെ പിരിച്ചുവിടാൻ സർക്കാർ ഉത്തരവ്

മുൻ ഡിജിപി ആർ ശ്രീലേഖ ബിജെപിയിലേക്ക്

രാഹുൽ ഗാന്ധിയുടെ കാപട്യം തുറന്നുകാട്ടിയതിന് ശ്രീലേഖയ്ക്ക് കേസ്!; കപട മതേതര നാടകങ്ങൾ പൊളിച്ചടുക്കി ബിജെപി

പ്രശ്‌നം കേരള സർക്കാരിന്റേത്,കരാർ ലംഘനം നടത്തി; ഗുരുതര ആരോപണവുമായി അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ

മെസിയുടെ പേരിൽ സാമ്പത്തിക തട്ടിപ്പ് ; മുൻ മന്ത്രി വി. അബ്ദുറഹിമാനെതിരെ വിജിലൻസ് അന്വേഷണത്തിന് നീക്കവുമായി സർക്കാർ

സമൂഹമാദ്ധ്യമങ്ങളിലൂടെ സർക്കാരിനെ വിമർശിക്കണ്ട, പണിപോകും! പെരുമാറ്റച്ചട്ടം ഭേദഗതി ചെയ്യുന്നു

സിഎംആർഎൽ-എക്‌സാലോജിക് കേസിൽ വൻ തിരിച്ചടി! പിണറായി വിജയന് ഇ.ഡി സമൻസ്; അടുത്തയാഴ്ച ചോദ്യംചെയ്യലിന് ഹാജരാകണം

Latest News

നിർബന്ധിത ആർത്തവ അവധി നൽകിയാൽ ആരും സ്ത്രീകൾക്ക് ജോലി നൽകില്ല”; ഹർജി തള്ളി സുപ്രീം കോടതി! തൊഴിലുടമകളുടെ മനോഭാവം മാറണം

കുട്ടികളെ ഇന്റർനെറ്റിൽ നിന്ന് അകറ്റരുത്; സുരക്ഷ ഉറപ്പാക്കാൻ വിപ്ലവകരമായ നിർദ്ദേശങ്ങളുമായി സുപ്രീം കോടതി

ബാഷയും അണ്ണാമലൈയും അടക്കം നിരവധി ഹിറ്റുകൾ; സംഗീത സംവിധായകൻ ദേവ വിടവാങ്ങി

ബാഷയും അണ്ണാമലൈയും അടക്കം നിരവധി ഹിറ്റുകൾ; സംഗീത സംവിധായകൻ ദേവ വിടവാങ്ങി

ഞങ്ങൾ വെറും ആളെ കൂട്ടാൻ മാത്രമുള്ളവരോ? രാഹുലിന്റെ കൂടെ ഐസ നേതാവിനെ ഉയർത്തിക്കാട്ടിയതിൽ എൻ.എസ്.യു.ഐയിൽ കടുത്ത അമർഷം

ഞങ്ങൾ വെറും ആളെ കൂട്ടാൻ മാത്രമുള്ളവരോ? രാഹുലിന്റെ കൂടെ ഐസ നേതാവിനെ ഉയർത്തിക്കാട്ടിയതിൽ എൻ.എസ്.യു.ഐയിൽ കടുത്ത അമർഷം

പ്രതിഭയുമായി കുശാഗ്ര, പക്ഷേ അന്താരാഷ്ട്ര പരിചയമുള്ള സഞ്ജു എവിടെ? ഏകദിന ടീം സെലക്ഷനിൽ വീണ്ടും വിവാദം

പ്രതിഭയുമായി കുശാഗ്ര, പക്ഷേ അന്താരാഷ്ട്ര പരിചയമുള്ള സഞ്ജു എവിടെ? ഏകദിന ടീം സെലക്ഷനിൽ വീണ്ടും വിവാദം

ചുമതലയേറ്റിട്ട് അഞ്ച് ദിവസം മാത്രം ; ട്രംപിന്റെ പ്രസ് സെക്രട്ടറി കാറ്റി സഖറിയ രാജിവെച്ചു

ചുമതലയേറ്റിട്ട് അഞ്ച് ദിവസം മാത്രം ; ട്രംപിന്റെ പ്രസ് സെക്രട്ടറി കാറ്റി സഖറിയ രാജിവെച്ചു

2027 ലോകകപ്പ് പ്ലാനുകളിൽ ജഡേജ ഇല്ല”; ഇന്ത്യൻ ഏകദിന ടീമിൽ നിന്ന് സീനിയർ താരം പുറത്തേക്ക്?

2027 ലോകകപ്പ് പ്ലാനുകളിൽ ജഡേജ ഇല്ല”; ഇന്ത്യൻ ഏകദിന ടീമിൽ നിന്ന് സീനിയർ താരം പുറത്തേക്ക്?

അനന്തനാഗിൽ ഭീകരരുടെ ഒളിത്താവളം തകർത്ത് സുരക്ഷാ സേന; രണ്ട് ഭീകരരെ വളഞ്ഞു

ജമ്മു കശ്മീരിൽ വൻ ഭീകരാക്രമണ നീക്കം തകർത്ത് സൈന്യം ; കുപ്വാരയിൽ തിരച്ചിൽ തുടരുന്നു

രോഹിത് വിരമിക്കുന്നതുവരെ ജെയ്‌സ്വാൾ കാത്തിരിക്കണം”; സെലക്ടർമാരുടെ തീരുമാനത്തിനെതിരെ തുറന്നടിച്ച് ആർ. അശ്വിൻ

രോഹിത് വിരമിക്കുന്നതുവരെ ജെയ്‌സ്വാൾ കാത്തിരിക്കണം”; സെലക്ടർമാരുടെ തീരുമാനത്തിനെതിരെ തുറന്നടിച്ച് ആർ. അശ്വിൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies