ശ്രീനഗർ: ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിൽ ലഷ്കർ-ഇ-തൊയ്ബ ഭീകരൻ അറസ്റ്റിൽ. ലാരിദൂര ചന്ദൂസയിലെ മുഹമ്മദ് അഷ്‌റഫ് മിർ ആണ് അറസ്റ്റിലായതെന്ന് പോലീസ് തിരിച്ചറിഞ്ഞു. നാഗ്ബാൽ ഏരിയയിലെ ഷ്രാൻസ് ക്രോസിംഗിൽ വച്ചാണ് പോലീസിന്റെയും സൈന്യത്തിന്റെയും സംയുക്ത സംഘം ഇയാളെ അറസ്റ്റ് ചെയ്തത്.
“ഗ്രാമത്തിൽ ഭീകരരുടെ നീക്കത്തെക്കുറിച്ചുള്ള പ്രത്യേക വിവരത്തെത്തുടർന്ന് ബാരാമുള്ളയിൽ ചെക്ക്പോസ്റ്റ് സ്ഥാപിച്ച് നിരീക്ഷണം ആരംഭിച്ചത്. പോലീസിന്റെയും 52 ആർആർയുടെയും സംയുക്ത സംഘം ഇവിടെ നിരീക്ഷണം ആരംഭിച്ചു. . ഷ്രൂൺസിൽ നിന്ന് നാഗ്ബാൽ ചന്ദൂസയിലേക്ക് വരികയായിരുന്ന അഷ്റഫ് മിർ സൈന്യത്തെ കണ്ടതോടെ ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ഭീകരനെ വളരെ തന്ത്രപരമായി തന്നെ സൈന്യം കീഴ്പ്പെടുത്തുകയായിരുന്നു.
പിടിയിലായ സമയത്ത് ഒരു ഗ്രനേഡ് ഇയാളിൽ നിന്ന് കണ്ടെടുത്തിരുന്നു, ഇതേ തുടർന്ന് ഉടൻ തന്നെ കസ്റ്റഡിയിലെടുക്കുകയായിരുന്നു . ഇന്ത്യൻ ആംസ് ആക്ട് & യുഎ (പി) ആക്ട് എന്നിവ പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിച്ചതായും സൈനിക വക്താവ് പറഞ്ഞു.












Discussion about this post