കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മോഷണക്കുറ്റം ആരോപിച്ച് വയോധികനെ തല്ലിക്കൊന്നു. ഹൂഗ്ലി ജില്ലയിലായിരുന്നു സംവം. സൈക്കിൾ മോഷ്ടിച്ചെന്ന് ആരോപിച്ചിയിരുന്നു മർദ്ദനം.
55 കാരനായ ഗോദാ ദാസ് ആണ് കൊല്ലപ്പെട്ടത്. സഹഗഞ്ച് ദുൻലാപിലായിരുന്നു സംഭവം. സ്വന്തമായി വീടില്ലാത്ത ഇയാൾ പ്രദേശത്ത് വാടകയ്ക്ക് താമസിച്ചുവരികയാണ്. ദിവസ കൂലിയ്ക്ക് ജോലി ചെയ്താണ് ഇയാൾ ഉപജീവനം നടത്തുന്നത്. കഴിഞ്ഞ ദിവസം ദാസിന്റെ അയൽക്കാരനായ ബ്രിജേഷ് സിംഗിന്റെ സൈക്കിൾ മോഷണം പോയിരുന്നു. ഇത് മോഷ്ടിച്ചത് ദാസാണെന്ന് ആരോപിച്ച് ഇയാൾ പ്രശ്‌നം ഉണ്ടാക്കി.
ഇതോടെ നാട്ടുകാർ കൂടി ഇയാളെ മർദ്ദിക്കുകയായിരുന്നു. വീടിന് സമീപത്തെ മരത്തിൽകെട്ടിയിട്ടായിരുന്നു മർദ്ദനം. അവശനിലയിലായ ഇയാൾ മരിച്ച് വീഴുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ പോലീസ് ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ അറിയിക്കുകയായിരുന്നു.സംഭവത്തിൽ ബ്രിജേഷ് സിംഗിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.








