മുംബൈ: ദി കേരള സ്‌റ്റോറിയുടെ സംവിധായകൻ സുദീപ്‌തോ സെൻ ആശുപത്രിയിൽ. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മുംബൈയിലെ കോകിലാബെൻ ധീരുഭായ് അംബാനി ആശുപത്രിയിലാണ് സുദീപ്‌തോ സെന്നിനെ പ്രവേശിപ്പിച്ചത്.
ആശുപത്രിക്കിടക്കയിൽ നിന്നുപോലും തന്റെ ഏറ്റവും പുതിയ ചിത്രമായ ദേ കേരളസ്റ്റോറിയെ കുറിച്ച് വാചാലനാവുകയാണ് അദ്ദേഹം. ഞെട്ടിക്കുന്ന ബോക്‌സ് ഓഫീസ് കണക്കുകൾ തന്നെ പിടിച്ചു കുലുക്കിയിട്ടില്ലെന്നും ഇനിയുമേറെ പേർ സിനിമ കാണണമെന്നാണ് തന്റെ ആഗ്രഹമെന്നും സംവിധായകൻ തുറന്നു പറഞ്ഞു. ഇന്ത്യൻ ജനസംഖ്യയുടെ പത്ത് ശതമാനം പേരെങ്കിലും സിനിമ കാണണം. എങ്കിൽ മാത്രമേ തന്റെ ലക്ഷ്യം പൂർത്തീകരിക്കാൻ സാധിക്കൂ എന്നും അപ്പോൾ മാത്രമേ യഥാർത്ഥ വിജയമായി കണക്കാക്കുകയുള്ളൂവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഒമ്പതോ അതിലധികമോ വർഷമോ അതിൽ കൂടുതലോ, എനിക്ക് ഒന്നും ചെയ്യാൻ കഴിയുന്നില്ലെന്ന നിരാശയോടെ ഞാൻ എല്ലാ ദിവസവും രാവിലെ എഴുന്നേറ്റു. ഇന്ന് വിപുൽജിക്ക് പണം തിരികെ ലഭിച്ചതിൽ ബോക്സ് ഓഫീസ് വാർത്തകൾ എനിക്ക് സംതൃപ്തി നൽകുന്നു. അദ്ദേഹം വലിയ റിസ്‌കാണ് എടുത്തത്. അദ്ദേഹം ഒരുപാട് അർഹിക്കുന്നു. പണം എന്നെ മാറ്റില്ല. എന്റെ അടുത്ത സിനിമയ്ക്ക് വേണ്ടിയും ഞാൻ ഇതേ രീതിയിൽ തന്നെ പ്രയത്‌നിക്കേണ്ടി വരും എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു ബ്ലോക്ക്ബസ്റ്റർ നിർമ്മിക്കുന്നതിന് അതിന്റെ ഗുണങ്ങളുണ്ട്. ”അതെ, ഇപ്പോൾ ജീവിതം അൽപ്പം സുഖകരമായിരിക്കും. പക്ഷെ ഞാനൊരു ചെറിയ പട്ടണത്തിലെ കുട്ടിയാണ്. ഞാൻ ഏത് കാറാണ് ഓടിക്കുന്നതെന്നോ ഡിസൈനർ വസ്ത്രങ്ങൾ ധരിക്കുന്നോ എന്നൊന്നും ശ്രദ്ധിക്കുന്നില്ല. എന്റെ ആവശ്യങ്ങൾ വളരെ ചെറുതാണ്.ഏറ്റവും വലിയ വെല്ലുവിളി എന്റെ അടുത്ത സിനിമയാണ്… കാരണം ഞാൻ ആളുകളുടെ മനസ്സിൽ ഒരുപാട് പ്രതീക്ഷകൾ ഉണർത്തി. എനിക്ക് അതിനോട് നീതി പുലർത്തണമെന്ന് അദ്ദേഹം വ്യക്തമാക്കി.
Discussion about this post