ന്യൂഡൽഹി; പുതിയപാർലമെന്റ് മന്ദിരത്തിൽ ചെങ്കോൽ സ്ഥാപിക്കാനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനത്തെ പ്രശംസിച്ച് തെന്നിന്ത്യൻ സൂപ്പർസ്റ്റാർ രജനികാന്ത്. പ്രധാനമന്ത്രിയുടെ ഈ നീക്കം തമിഴർക്ക് അഭിമാനമാണെന്നും നന്ദി പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തമിഴ് ശക്തിയുടെ പരമ്പരാഗത ചിഹ്നം – ചെങ്കോൽ – ഇന്ത്യയുടെ പുതിയ പാർലമെന്റ് മന്ദിരത്തിൽ തിളങ്ങും. തമിഴരുടെ അഭിമാനമുയർത്തിയ ബഹുമാനപ്പെട്ട പ്രധാനമന്ത്രിയ്ക്ക് എന്റെ ആത്മാർത്ഥമായ നന്ദിയെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
അതേസമയം പാർലമെന്റിൽ സ്ഥാപിക്കാനുള്ള ചെങ്കോൽ ഇന്ന് പ്രധാനമന്ത്രി ഏറ്റുവാങ്ങി. തിരുവാവടുതുറൈ ആധീനത്തിന്റെ ഇപ്പോഴത്തെ മഠാധിപതി ശ്രീ ലാ ശ്രീ അംബാലവനദേശിത പരമാചാര്യ സ്വാമികളാണ് പ്രധാനമന്ത്രിയ്ക്ക് ചെങ്കോൽ കൈമാറിയത്. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട 21 ആധീനങ്ങളും ചടങ്ങിൽ പങ്കെടുത്തിരുന്നു. കേന്ദ്രധനമന്ത്രി നിർമ്മലാ സീതാരാമനും ചടങ്ങിനെത്തി. പ്രധാനമന്ത്രിയുടെ വസതിയിൽ വളരെ ലളിതമായി നടത്തിയ ചടങ്ങിൽ കുറച്ച് പേർ മാത്രമാണ് പങ്കെടുത്തത്. ഈ ഇനി ചെങ്കോൽ സ്പീക്കറിന്റെ ഇരിപ്പിടത്തിന് സമീപം സ്ഥാപിക്കും.
Discussion about this post