പറ്റ്‌ന; പുതിയ പാർലമെന്റ് മന്ദിരത്തെയും ജനങ്ങളെയും ആക്ഷേപിച്ച് ആർജെഡി. പുതിയ പാർലമെന്റ് മന്ദിരത്തെ ശവപ്പെട്ടിയുടെ ചിത്രത്തോട് ചേർത്തുവെച്ച് ഉപമിക്കുന്ന ആർജെഡിയുടെ ട്വീറ്റാണ് വിവാദമായത്. ഇത് എന്താണെന്ന ചോദ്യത്തോടെയാണ് ആർജെഡി ട്വിറ്ററിൽ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.
പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി ഔദ്യോഗികമായി രാജ്യത്തിന് സമർപ്പിച്ചതിന് പിന്നാലെയാണ് ആർജെഡിയുടെ വിവാദ ട്വീറ്റ്. പത്മശ്രീ ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ നൽകി രാജ്യം ആദരിച്ചിട്ടുളള ആർക്കിടെക്ട്് ബിമൽ പട്ടേൽ ആണ് പുതിയ പാർലമെന്റ് സമുച്ചയം രൂപകൽപന ചെയ്തത്. ഭാരതീയ പൈതൃകത്തോട് ചേർന്നു നിൽക്കുന്ന ഡിസൈൻ നേരത്തെ തന്നെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.
ത്രികോണാകൃതിയിലുളള രൂപകൽപനയെയാണ് ശവപ്പെട്ടിയോട് ഉപമിച്ച് ആർജെഡി പരിഹസിക്കുന്നത്. അതേസമയം ജനാധിപത്യത്തിന്റെ ശ്രീകോവിൽ എന്ന് അറിയപ്പെടുന്ന എംപിമാർ ഉൾപ്പെടെയുളള ജനപ്രതിനിധികളുടെയും ഭരണകർത്താക്കളുടെയും പ്രവർത്തനമണ്ഡലമായ പാർലമെന്റിനെ ശവപ്പെട്ടിയോട് ഉപമിച്ചതിൽ വലിയ പ്രതിഷേധം ഉയർന്നുകഴിഞ്ഞു.
ത്രിഭുജ രൂപത്തിന് ഭാരതീയ സംസ്‌കൃതിയിൽ ഏറെ പ്രാധാന്യം ഉണ്ടെന്നും ആർജെഡിയുടെ അധപതനം വ്യക്തമാക്കുന്നതാണ് ട്വീറ്റെന്നും ട്വിറ്റർ ഉപയോക്താക്കൾ ചൂണ്ടിക്കാണിക്കുന്നു. ആർജെഡിയുടെ ശവപ്പെട്ടിയിലെ അവസാന ആണിയടിക്കുന്നതാണ് ഈ പ്രതികരണമെന്നും ട്വിറ്റർ ഉപയോക്താക്കൾ ചൂണ്ടിക്കാണിക്കുന്നു.
Discussion about this post