തിരുവനന്തപുരം ആതിഥ്യം വഹിക്കുന്ന സാഫ് കപ്പ് ഫുട്‌ബോളില്‍നിന്ന് പാകിസ്ഥാന്‍ പിന്മാറി. പാക് ഫുട്‌ബോള്‍ അസോസിയേഷനിലെ തര്‍ക്കങ്ങളെ തുടര്‍ന്നുള്ള കോടതിവിധിയാണ് സാഫ് കപ്പില്‍നിന്നുള്ള പിന്മാറ്റത്തിന് കാരണം. ടൂര്‍ണമെന്റില്‍നിന്ന് പിന്മാറുകയാണെന്ന് കാണിച്ചുള്ള പാക് ഫുട്‌ബോള്‍ ഫെഡറേഷന്റെ ഈമെയില്‍ ലഭിച്ചെന്ന് സാഫ് ജനറല്‍ സെക്രട്ടറി അന്‍വറുല്‍ ഹഖ് സ്ഥിരീകരിച്ചു.
ഫുട്‌ബോള്‍ ഫെഡറേഷന്‍ തിരഞ്ഞെടുപ്പിനെച്ചൊല്ലിയുള്ള തര്‍ക്കംമൂലം പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ ലാഹോര്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതാണ് ടീമിനെ അയയ്ക്കുന്നതിന് തടസ്സമായത്. ഡിസംബര്‍ 23 മുതല്‍ ആരംഭിക്കുന്ന സാഫ്കപ്പില്‍ ഇന്ത്യയും പാകിസ്ഥാനും ഗ്രൂപ്പ് എയിലായിരുന്നു.
ഗ്രൂപ്പ് എയില്‍ ഇന്ത്യ, പാക് ടീമുകള്‍ക്ക് പുറമേ നേപ്പാളും ശ്രീലങ്കയുമാണുണ്ടായിരുന്നത്. ഗ്രൂപ്പ് ബിയില്‍ മാലദ്വീപ്, ബംഗ്ലാദേശ്, ഭൂട്ടാന്‍, നിലവിലെ ചാമ്പ്യന്മാരായ അഫ്ഗാനിസ്താന്‍ എന്നീ ടീമുകളാണുണ്ടായിരുന്നത്. ജനുവരി മൂന്നുവരെയാണ് മത്സരങ്ങള്‍ നടക്കുന്നത്.
Discussion about this post