ന്യൂഡൽഹി : രാജ്യത്തെ നടുക്കിയ കൊലപാതകമാണ് ഇന്നലെ രാത്രി ഡൽഹിയിലെ തെരുവിൽ നടന്നത്. 16 കാരിയായ പെൺകുട്ടിയെ 20 കാരനായ യുവാവ് ആളുകൾക്ക് മുന്നിൽ വെച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. 20 തവണയോളം കുത്തിയിട്ടും പക മാറാതായതോടെ കോൺക്രീറ്റ് കഷ്ണമെടുത്ത് പെൺകുട്ടിയുടെ ചലനമറ്റ ശരീരത്തിന് മുകളിലേക്ക് ഇടുകയായിരുന്നു. സാക്ഷി എന്ന പെൺകുട്ടിയാണ് സഹിലിന്റെ ആക്രമണത്തിന് ഇരയായത്. തുടർന്ന് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അതിക്രൂരമായ കൊലപാതകമാണ് നടന്നത് എന്നാണ് പ്രാഥമിക പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ നിന്ന് വ്യക്തമാകുന്നത്. 16 കാരിയുടെ തലയോട്ടി പൊട്ടിയ നിലയിലാണ്. അറ്റം മൂർച്ഛയില്ലാത്ത വസ്തു കൊണ്ട് തലയ്ക്ക് പരിക്കേറ്റതിന്റെ ആഘാതത്തിലാണ് തലയോട്ടി പൊട്ടിയത്. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.
എന്നാൽ തന്റെ മകൾക്ക് സഹിലുമായി ബന്ധമുണ്ടെന്ന കാര്യം അറിയില്ലെന്നാണ് സാക്ഷിയുടെ അച്ഛൻ പറയുന്നത്. സഹിലിനെക്കുറിച്ച് ഇതുവരെ കേട്ടിട്ടില്ല. തന്റെ മകളെ നിരവധി തവണ കുത്തിയാണ് അയാൾ കൊലപ്പെടുത്തിയത് എന്നും മകൾക്ക് നീതി ലഭിക്കണമെന്നും അച്ഛൻ ആവശ്യപ്പെട്ടു.
കൊലയ്ക്ക് പിന്നാലെ ഒളിവിൽ പോയ സഹിലിനെ ഉത്തർപ്രദേശിൽ നിന്നാണ് പോലീസ് പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.
Discussion about this post