ഡല്‍ഹി: രാജ്യത്ത് അരക്ഷിതാവസ്ഥ നിലനില്‍ക്കുന്നുണ്ടെന്ന് പറഞ്ഞ ബോളിവുഡ് താരം അമീര്‍ഖാന്റെ പ്രസ്താവനയ്ക്കെതിരെ കേന്ദ്ര മന്ത്രി കിരണ്‍ റിജ്ജു. രാജ്യത്തിന്റെ മുഖച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കുന്ന പ്രസ്താവനയാണ് അമീര്‍ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം സംവാദങ്ങള്‍ തെറ്റിദ്ധാരണയുടെ പേരിലാണ്. സമൂഹം ഒന്നിച്ച് നിന്ന് പ്രതിനിധീകരിക്കേണ്ട പ്രശ്നങ്ങള്‍ ഉണ്ട്. എന്നാല്‍ അനാവശ്യമായി ഇത്തരം തുറന്ന പ്രസ്താവനകള്‍ നടത്തുന്നത് രാജ്യത്തിന്റെ സല്‍പ്പേരിന് കളങ്കം വരുത്തും-അദ്ദേഹം പറഞ്ഞു.
എന്‍.ഡി.എ ഭരണത്തില്‍ രാജ്യത്ത് വര്‍ഗീയ കലാപങ്ങള്‍ കുറഞ്ഞതായാണ് കണക്കുകള്‍ കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേ സമയം ഇന്ത്യയില്‍ അമീര്‍ ഖാന് സുരക്ഷിതനാണെന്നും രാജ്യത്തെ ആരാധകരെ അപമാനിക്കുന്ന പ്രസ്താവനയാണ് താരം നടത്തിയതെന്നും ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ മുഖ്താര്‍ അബ്ബാസ് നഖ് വി പറഞ്ഞു. ആഗോളതലത്തില്‍ ഭീകരവാദത്തിനെതിരെ യോജിച്ചുള്ള പോരാട്ടത്തിനാണ് അമീര്‍ ആഹ്വാനം ചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post