ന്യൂഡൽഹി: രാജ്യത്ത് 2000ത്തിന്റെ നോട്ടുകൾ ആർബിഐ പിൻവലിച്ചതിന് പിന്നാലെ 14,000 കോടി രൂപയുടെ 2000 രൂപ നോട്ടുകൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്വീകരിച്ചുവെന്ന് എസ്ബിഐ ചെയർമാൻ ദിനേഷ് ഖരെ. ബ്രാഞ്ച് നെറ്റ്വർക്കുകൾ വഴി 3000 കോടി രൂപ ബാങ്കുകളിൽ കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
2000ത്തിന്റെ നോട്ടുകൾ കൈമാറ്റം ചെയ്യാൻ ധാരാളം സമയം നൽകിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ജനങ്ങൾക്ക് ഈ കാര്യത്തിൽ ആശങ്കയില്ലെന്നും അദ്ദേഹം പറഞ്ഞു. സെപ്തംബർ 30 വരെ നോട്ടുകൾ മാറ്റിയെടുക്കാമെന്ന് ആർബിഐ വ്യക്തമാക്കിയിട്ടുണ്ട്. അതുവരെ നോട്ടുകളുടെ നിയമപ്രാബല്യം തുടരും. നിലവിൽ കൈവശമുള്ള 2000ത്തിന്റെ നോട്ടുകൾ ഉപയോഗിക്കുന്നതിന് തടസ്സമില്ല. 2000ത്തിന്റെ നോട്ടുകൾ ഉപഭോക്താക്കൾക്ക് നൽകുന്നത് നിർത്തണമെന്ന് ബാങ്കുകൾക്ക് ആർബിഐ നിർദേശം നൽകിയിരുന്നു.
Discussion about this post