ഇടുക്കി: മിഷൻ അരിക്കൊമ്പൻ വിജയകരമായി തുടർന്ന് വിജയത്തിലെത്തിക്കുമെന്ന് തമിഴ്‌നാട് സഹകരണ മന്ത്രി ഐ പെരിയസ്വാമി. അരിക്കൊമ്പൻ ആക്രമണകാരിയല്ല. സാധുവായ കാട്ടാനയാണ്. അതിനെ ഉപദ്രവിച്ചാലേ തിരിച്ച് ഉപദ്രവിക്കൂ. ആനയെ പിടികൂടി ഉൾക്കാട്ടിൽ തുറന്ന് വിടുമെന്ന് മന്ത്രി അറിയിച്ചു. 300 പേരടങ്ങുന്ന സംഘം അരിക്കൊമ്പനെ നിരീക്ഷിച്ച് വരുന്നതായി മന്ത്രി പറഞ്ഞു.
അതേസമയം അരിക്കൊമ്പനെ പിടികൂടാനുള്ള തമിഴ്‌നാട് വനംവകുപ്പിന്റെ ശ്രമം ഇന്ന് അഞ്ചാം ദിവസം പൂർത്തിയാക്കുകയാണ്. ആന ഷൺമുഖനദി ഡാമിനോടു ചേർന്നുള്ള വനമേഖലയിലുണ്ടെന്നാണ് റേഡിയോ കോളർ സിഗ്‌നലിൽ നിന്ന് മനസ്സിലാകുന്നത്. രണ്ട് ദിവസമായി അരിക്കൊമ്പൻ ഈ മേഖലയിൽ തുടരുകയാണ്. അരിക്കൊമ്പന്റെ സാന്നിധ്യം മൂലം മേഘമലയിലേക്ക് വിനോദസഞ്ചാരികൾക്കുള്ള പ്രവേശനം നിരോധിച്ചിരിക്കുകയാണ്.
അരിക്കൊമ്പൻ വനത്തിന് പുറത്തേക്കിറങ്ങാതെ മയക്കുവെടി വയ്ക്കേണ്ടെന്നാണ് വനംവകുപ്പിന്‍റെ തീരുമാനം. ആന മേഘമല ഭാഗത്തേക്ക് തന്നെ സഞ്ചരിക്കുന്നതാണ് സൂചന. കമ്പത്ത് നിന്നും പരിഭ്രാന്തിയോടുകൂടി ഓടിയ ആന രണ്ട് ദിവസം ക്ഷീണിതനായിരുന്നു. കാട്ടിനുള്ളിൽ ആവശ്യത്തിന് വെള്ളവും ഭക്ഷണവും കിട്ടിയതോടെ ആനയുടെ ആരോഗ്യത്തിൽ കാര്യമായ പ്രശ്നങ്ങളില്ലെന്നാണ് വനംവകുപ്പ് പറയുന്നത്. അതേസമയം
Discussion about this post