ഭുവനേശ്വർ : ബാലസോറിനു സമീപം ട്രെയിനപകടം നടന്നത് ട്രെയിനുകൾ നേർക്ക് നേരേ ഇടിച്ചതല്ല എന്ന് റിപ്പോർട്ട്. മൂന്ന് ട്രാക്കുകളിലായാണ് അപകടം നടന്നതെന്നാണ് ഒടുവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. രക്ഷാപ്രവർത്തനം പുരോഗമിക്കുമ്പോഴും അപകടം എങ്ങനെ സംഭവിച്ചു എന്നതിൽ അവ്യക്തതയുണ്ടായിരുന്നു.
ചെന്നൈക്ക് വരികയായിരുന്ന കോറമാൻഡൽ എക്സ്പ്രസ് പാളം തെറ്റി ചില ബോഗികൾ അടുത്ത ട്രാക്കിലേക്ക് വീഴുകയായിരുന്നു. യശ്വന്ത്പൂർ ഹൗറ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് പാളം തെറ്റിയ കോറമാൻഡലിന്റെ ബോഗികളിൽ ഇടിച്ചതോടെ ആ ട്രെയിനും പാളം തെറ്റി. തുടർന്ന് മൂന്നാമത്തെ ട്രാക്കിൽ വന്ന ഗുഡ്സ് ട്രെയിനും പാളം തെറ്റിയ ബോഗികളിൽ ഇടിക്കുകയായിരുന്നെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. റെയിൽവേ ഇത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
നിലവിൽ എഴുപതിലധികം പേർ കൊല്ലപ്പെട്ടെന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ. മരണ സംഖ്യ ഇനിയും ഉയർന്നേക്കാം. അഞ്ഞൂറോളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.
Discussion about this post