ന്യൂഡൽഹി: ഏത് നിമിഷം വേണമെങ്കിലും ചൈനയെ നേരിടാൻ തയ്യാറാണെന്ന് വ്യോമ നാവിക മേധാവിമാർ. അതിർത്തിയിൽ ആവശ്യത്തിന് സൈനികശക്തിയുണ്ട്. മിസൈലുകൾ, റഡാറുകൾ, അത്യാധുനിക ആയുധങ്ങൾ തുടങ്ങിയവയെല്ലാം അതിർത്തിയിൽ വിന്യസിച്ചിട്ടുണ്ടെന്ന് എയർമാർഷൽ വി.ആർ.ചൗധരി പറഞ്ഞു. ” ഏതു വെല്ലുവിളിയും നേരിടാൻ വ്യോമസേന 24*7 സജ്ജരാണ്. രാജ്യത്തിന്റെ വടക്ക് കിഴക്കൻ അതിർത്തികളിൽ എന്താണ് സംഭവിക്കുന്നതെന്ന് തങ്ങൾ എല്ലായ്‌പ്പോഴും നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണെന്നും” അദ്ദേഹം വ്യക്തമാക്കി.
2020 ജൂണിൽ ഗാൽവാൻ താഴ്വരയിലുണ്ടായ ഏറ്റുമുട്ടലിന് ശേഷം വ്യോമസേന എല്ലാ നടപടികളും സ്വീകരിച്ച് പൂർണസജ്ജരായി. കൂടുതൽ സേനാംഗങ്ങളെ ഉൾപ്രദേശങ്ങളിൽ നിന്ന് മാറ്റി വിന്യസിച്ചു. എതിരാളിക്ക് മനസിലാക്കാനാകാത്ത രീതിയിൽ തങ്ങളുടെ സാന്നിദ്ധ്യം എല്ലാ മേഖലകളിലും ഉണ്ടെന്നും” വി.ആർ.ചൗധരി പറഞ്ഞു.
ഇന്ത്യൻ മഹാസമുദ്ര മേഖലയിലുള്ള ചൈനീസ് യുദ്ധക്കപ്പലുകളേയും മറ്റ് കപ്പലുകളിലും നാവികസേന സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ടെന്ന് നാവികസേനാ മേധാവി അഡ്മിറൽ ആർ ഹരികുമാർ പറഞ്ഞു. യുദ്ധമോ ദുരന്ത നിവാരണമോ ദുരന്ത നിവാരണ പ്രവർത്തനങ്ങളോ ഏതുമാകട്ടെ, നാവികസേന പൂർണ്ണസജ്ജരാണ്. എല്ലാ മേഖലകളിലും സേനയുടെ കൃത്യമായ വിന്യാസമുണ്ടെന്നും അദ്ദേഹം” വ്യക്തമാക്കി.
Discussion about this post