കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയന്റെ അമേരിക്കൻ സന്ദർശനത്തെ രൂക്ഷമായി വിമർശിച്ച് ആർഎസ്പി നേതാവ് ഷിബു ബേബി ജോൺ. ഇറച്ചി കടയിൽ എല്ലിൻ കഷണം തേടിപ്പോകുന്ന പട്ടികളുടെ അവസ്ഥയാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു. മാദ്ധ്യമങ്ങളോട് ആയിരുന്നു മുഖ്യമന്ത്രിയുടെയും സംഘത്തിന്റെയും അമേരിക്കൻ സന്ദർശനത്തെക്കുറിച്ചുള്ള ഷിബു ബേബി ജോണിന്റെ പരാമർശം.
മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിൽ യാചകവേഷം അണിയാൻ ശ്രമിക്കുകയാണ്. ഇറച്ചിക്കടയിൽ എല്ലിൻ കഷ്ണം തേടിപ്പോകുന്ന പട്ടികളുടെ അവസ്ഥയ്ക്ക് സമമാണ് ഈ സന്ദർശനം. ഇത് കേരളത്തിന് തന്നെ അപമാനകരമാണെന്നും ഷിബു ബേബി ജോൺ വിമർശിച്ചു.
തീരദേശ ഹൈവേയുടെ ഡിപിആർ പുറത്തുവിടണം. കെ-റെയിലിന് സമാനമായ രീതിയിൽ തീരദേശ ഹൈവേ പദ്ധതിയിലും ദുരൂഹതയുണ്ട്. ഡിപിആർ പുറത്തുവിട്ടാൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരികയുള്ളൂ. സോളാർ കമ്മീഷന് കൈക്കൂലി നൽകിയെന്ന സിപിഐ നേതാവ് സി ദിവാകരന്റെ വെളിപ്പെടുത്തൽ ശരിയാണ്. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Discussion about this post