ന്യൂഡൽഹി: ഒഡീഷയിലെ ട്രെയിൻ അപകടത്തിൽപ്പെട്ടവരേയും അവരുടെ കുടുംബാംഗങ്ങളേയും സഹായിക്കാൻ എല്ലാ പാർലമെന്റ് അംഗങ്ങളും അവരുടെ ശമ്പളത്തിന്റെ ഒരു ഭാഗം നീക്കി വയ്ക്കണമെന്ന അഭ്യർത്ഥനയുമായി ബിജെപി എംപി വരുൺഗാന്ധി. ട്വിറ്ററിലൂടെയാണ് അദ്ദേഹം അഭ്യർത്ഥന നടത്തിയത്. ” അപകടത്തിൽപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് ആദ്യം പിന്തുണയും പിന്നീട് നീതിയും ഉറപ്പാക്കണം.
പാർലമെന്റിലെ എല്ലാ അംഗങ്ങളോടും ഞാൻ അഭ്യർത്ഥിക്കുകയാണ്. ദു:ഖിതരായ കുടുംബങ്ങളെ സഹായിക്കാനായി എല്ലാവരും മുന്നോട്ട് വരണം. അവരുടെ ശമ്പളത്തിന്റെ ഒരു ഭാഗം ആ കുടുംബങ്ങളെ സഹായിക്കാൻ സംഭാവന നൽകണമെന്നും” വരുൺഗാന്ധി അഭ്യർത്ഥിച്ചു.
അതേസമയം ഒഡീഷ ട്രെയിൻ ദുരന്തത്തെക്കുറിച്ചുള്ള അന്വേഷണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കുമെന്ന് റെയിൽവേ അറിയിച്ചിട്ടുണ്ട്. സിഗ്‌നലിംഗിലെ പിഴവ് കേന്ദ്രീകരിച്ചായിരിക്കും അന്വേഷണം. മെയിൻ ലൈനിലൂടെ പോകാനുള്ള സിഗ്‌നൽ പിൻവലിച്ചത് ദുരന്തകാരണമായെന്നാണ് പ്രാഥമിക വിലയിരുത്തൽ.
Discussion about this post