കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ ഫുട്ബോൾ കളിക്കുന്നതിനിടെ അഞ്ചംഗ സംഘത്തിലെ രണ്ട് കുട്ടികളെ കടലിൽ കാണാതായി. ഒളവണ്ണ സ്വദേശികളെയാണ് കാണാതായത്. പോലീസും അഗ്നിരക്ഷാസേനയും മത്സ്യത്തൊഴിലാളികളും ചേർന്ന് പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്. രാവിലെ എട്ടരയോടെയാണ് അപകടമുണ്ടായത്.
മൂന്ന് പേരാണ് തിരയിൽ അകപ്പെട്ടത്. ഒരാളെ രക്ഷപെടുത്തി. പന്ത് തിരയിൽ വീണത് എടുക്കാൻ പോകുന്നതിനിടെയായിരുന്നു അപകടം. അതേസമയം കാലവർഷം അടുത്തതോടെ കടൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രക്ഷുബ്ധമായി തുടരുകയാണ്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും, ബീച്ചിൽ എത്തുന്നവർ കടലിലേക്ക് ഇറങ്ങരുതെന്നുമുള്ള ജാഗ്രതാ നിർദ്ദേശം കാലാവസ്ഥാ വകുപ്പ് നൽകിയിട്ടുണ്ട്.
Discussion about this post