ഭുവനേശ്വര്‍: ഒഡീഷ ട്രെയിൻ ദുരന്തത്തിന് കാരണമായത് സിഗ്നൽ മറികടക്കുന്നതുമായി ബന്ധപ്പെട്ടുള്ള വീഴ്ച്ചയാണെന്നാണ് പ്രാഥമിക നിഗമനം. രാജ്യത്ത് കഴിഞ്ഞ ഒരു വർഷത്തിനിടെ ചെറുതും വലുതുമായ 210 അപകടങ്ങൾ നടന്നതായാണ് കണക്ക്. അപകടങ്ങളിൽ 90 ശതമാനവും സംഭവിച്ചത് ട്രെയിനുകൾ സിഗ്നൽ മറികടന്നത് മൂലമാണെന്നാണ് കണ്ടെത്തൽ. മുൻ വാജ്‌പേയി സർക്കാരിൽ ഇപ്പോഴത്തെ ബിഹാർ മുഖ്യമന്ത്രിയായിട്ടുള്ള നിതീഷ് കുമാർ റെയിൽവേ മന്ത്രിയായിരുന്ന സമയത്ത് സുരക്ഷയ്ക്കായി ഓരോ ടിക്കറ്റിനും ഓരോ ടിക്കറ്റിനും പ്രത്യേകം സെസ് ഏർപ്പെടുത്തിയിരുന്നു.
എന്നാൽ പിന്നീട് വന്ന യുപിഎ സർക്കാർ സെസ് എന്ന പേര് ഒഴിവാക്കി തുക ടിക്കറ്റ് നിരക്കിൽ ലയിപ്പിച്ചു. അതുവരെ പിരിച്ച സെസ് വരവിൽ കാണിച്ച് അന്നത്തെ മന്ത്രിയായിരുന്ന ലാലുപ്രസാദ് യാദവ് ലാഭം കാട്ടി. അതിന് ശേഷം വന്ന മമത ബാനർജിയും ഇതേ രീതിയാണ് പിന്തുടർന്നത്. ഓരോ കോച്ചും പരമാവധി ഉപയോഗിക്കാനായി ബ്രേക്ക് പവർ സർട്ടിഫിക്കറ്റ് പോലും ഇല്ലാതെ ട്രെയിനുകൾ ഓടിത്തുടങ്ങിയതും ഈ കാലത്താണ്.
വില കുറഞ്ഞ ചൈനീസ് ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്ത് സിഗ്നലിംഗിനും കോച്ച് നിർമ്മാണത്തിനും അടക്കം ഉപയോഗിക്കാൻ തുടങ്ങി. സുരക്ഷാവെല്ലുവിളി ഉയർത്തുന്ന ഈ ഉത്പന്നങ്ങളെല്ലാം ഇപ്പോൾ തിടുക്കത്തിൽ മാറ്റിവരികയാണ്. രണ്ട് പതിറ്റാണ്ടായി റെയിൽവേയിൽ നിയമനങ്ങൾ കുറഞ്ഞതോടെ വിശ്രമമില്ലാതെ ജോലി ചെയ്യേണ്ടി വരുന്ന ജീവനക്കാരുടെ ജോലിഭാരവും സുരക്ഷാ ഭീഷണിയായി റെയിൽവേ ബോർഡ് വിലയിരുത്തുന്നുണ്ട്.
Discussion about this post