ന്യൂഡൽഹി: വിദേശരാജ്യങ്ങളിൽ പോയി ഇന്ത്യയെ മോശമായി ചിത്രീകരിക്കുന്ന രാഹുൽ ഗാന്ധി സ്ഥിരം പ്രവണതയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. രാഷ്ട്രീയത്തെക്കാൾ വലിയ കാര്യങ്ങൾ ഉണ്ടെന്ന് രാഹുൽ പഠിക്കണമെന്ന് ജയശങ്കർ പറഞ്ഞു. തനിക്ക് സംസാരിക്കാൻ മറ്റ് കാര്യങ്ങളുണ്ടെന്നും, വിദേശയാത്രകളിൽ തനിക്ക് രാഷ്ട്രീയം പറയേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ബ്രിക്‌സ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുത്ത ശേഷം കേപ്ടൗണിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു എസ്.ജയശങ്കർ.
” വിദേശത്ത് പോകുമ്പോൾ രാഷ്ട്രീയം ചർച്ച ചെയ്യാതിരിക്കാൻ ഞാൻ ശ്രമിക്കും. കാരണം വീടിനുള്ളിൽ നിന്ന് കൊണ്ട് ശക്തമായി വാദിക്കാനും തർക്കിക്കാനുമെല്ലാം ഞാൻ തയ്യാറാണ്. നിങ്ങൾക്കെല്ലാം അറിയാവുന്ന ഒരു കാര്യമുണ്ട്. ജനാധിപത്യ സംസ്‌കാരത്തിന് ഒരു കൂട്ടായ ഉത്തരവാദിത്തമുണ്ട്, ദേശീയ താത്പര്യങ്ങളുണ്ട്, ഒരു പ്രതിച്ഛായയുണ്ട്. ചില സമയങ്ങളിൽ രാഷ്ട്രീയത്തെക്കാൾ വലിയ കാര്യങ്ങളുണ്ട്. നിങ്ങൾ രാജ്യത്തിന് പുറത്തേക്ക് പോകുമ്പോൾ അത് ഓർമ്മിക്കേണ്ടത് വളരെ പ്രധാനമാണെന്ന് ഞാൻ കരുതുന്നു.
അതുകൊണ്ട് തന്നെ എനിക്ക് നിങ്ങളോട് ഒരു കാര്യം പറയാൻ കഴിയും, ഞാൻ അവരിൽ നിന്നും വ്യത്യസ്തനാണ്. അവരുടെ രീതിയെ ഞാൻ എതിർക്കുന്നു. പക്ഷേ വീട്ടിലേക്ക് തിരിച്ച് എത്തിയതിന് ശേഷം ഞാൻ അക്കാര്യം ചെയ്യും. അവിടെ തിരിച്ച് എത്തിയതിന് ശേഷം നിങ്ങൾ എന്നെ നിരീക്ഷിച്ച് നോക്കൂ. വിദേശത്തുള്ള ഇന്ത്യൻ പൗരന്മാരുടെ ക്ഷേമത്തിലാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും” എസ്.ജയശങ്കർ പറയുന്നു.
Discussion about this post