ബംഗളൂരു: ഗോവധ നിരോധന നിയമം മാറ്റാനൊരുങ്ങി കർണാടക സർക്കാർ. ബിജെപി സർക്കാർ കൊണ്ടുവന്ന നിയമഭേദഗതിയാണ് സിദ്ധരാമയ്യ സർക്കാർ. നിയമം കർഷകവിരുദ്ധമാണെന്ന് കാട്ടിയാണ് പിൻവലിക്കാനൊരുങ്ങുന്നത്. കാളകളെ അറവുശാലകളിൽ കൊണ്ടുപോയി കൊല്ലാമെങ്കിൽ പശുവിനെ കൊല്ലുന്നതിൽ പ്രശ്‌നമെന്താണെന്ന് മൃഗസംരക്ഷണമന്ത്രി കെ.വെങ്കിടേശ് ചോദിച്ചു.
പ്രായമായ പശുക്കളേയും ചത്ത പശുക്കളേയും ഒഴിവാക്കാൻ കർഷകർ ബുദ്ധിമുട്ടുകയാണെന്നും മന്ത്രി പറയുന്നു. തന്റെ തൊഴുത്തിലെ പശു ചത്തപ്പോൾ 20 തൊഴിലാളികളെ ഉപയോഗിച്ചെങ്കിലും ജഡം നീക്കം ചെയ്യാൻ കഴിഞ്ഞില്ലെന്നും ചെന്നപട്ടണയിൽ നിന്നുള്ള കർഷകൻ കൂടിയായ കെ.വെങ്കിടേശ് പറയുന്നു.
Discussion about this post