ഗുവാഹട്ടി: അസമിൽ സാങ്കേതിക തകരാറിനെ തുടർന്ന് വിമാനം അടിയന്തിരമായി താഴെയിറക്കി. അസമിൽ നിന്നും ദിബ്രുഗഡിലേക്ക് പോയ വിമാനമാണ് തിരിച്ചിറക്കിയത്.
എഞ്ചിനിലുണ്ടായ സാങ്കേതിക തരകാറിനെ തുടർന്നാണ് വിമാനം അടിയന്തിരമായി താഴെ ഇറക്കിയത് എന്നാണ് റിപ്പോർട്ടുകൾ.
രാവിലെ ഗുവാഹട്ടിയിലെ ലോക്പ്രിയ ഗോപിനാഥ് ബോർദൊലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നായിരുന്നു വിമാനം പറന്നുയർന്നത്. ഇതിന് പിന്നാലെ വിമാനത്തിന് സാങ്കേതിക തകരാർ അനുഭവപ്പെടുകയായിരുന്നു. ഇതോടെ പൈലറ്റ് അധികൃതർക്ക് ഇതുമായി ബന്ധപ്പെട്ട വിവരം കൈമാറി. ഇവിടെ നിന്നും തിരികെ സന്ദേശം ലഭിച്ചതിതോടെ അസമിൽ തന്നെ അടിയന്തിരമായി തിരിച്ചിറക്കുകയായിരുന്നു.
ആകെ 150 യാത്രികരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. കേന്ദ്ര പെട്രോളിയം മന്ത്രി രമേശ്വർ തേലിയും ബിജെപി എംഎൽഎമാരായ പ്രശാന്ത് ഫുഖാൻ, തേരാഷ് ഗോവാല എന്നിവരും വിമാനത്തിൽ ഉണ്ടായിരുന്നു. അദ്ദേഹം ഉൾപ്പെടെ വിമാനത്തിലെ മുഴുവൻ യാത്രികരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.
വിമാനത്തിന് സാങ്കേതിക തകരാർ ഉണ്ടായതായുള്ള വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ വിമാനത്തിനുള്ളിലുള്ളവർ സുരക്ഷിതരാണെന്ന് കേന്ദ്രമന്ത്രിയും ട്വീറ്റ് ചെയ്തിരുന്നു.
Discussion about this post