ചെങ്കോട്ട: കൊല്ലം എഗ്മോർ എക്‌സ്പ്രസിന്റെ കോച്ചിൽ വിളളൽ. ചെങ്കോട്ട റെയിൽവേ സ്‌റ്റേഷനിൽ വെച്ചാണ് എസ് 3 കോച്ചിന്റെ അടിഭാഗത്ത് വിളളൽ കണ്ടത്. യാത്രക്കാരാണ് ഇത് ആദ്യം കണ്ടത്. തുടർന്ന് സ്‌റ്റേഷൻ അധികൃതരുടെ ശ്രദ്ധയിൽപെടുത്തുകയായിരുന്നു.
മുകളിൽ നിന്ന് താഴേക്ക് പൊട്ടിയകന്ന നിലയിലാണ് വിളളൽ കണ്ടെത്തിയത്. ഷോക്കപ്‌സറിന്റെ ഭാഗത്താണ് വിളളൽ. തുടർന്ന് മധുരെ വരെ വേഗത കുറച്ച് യാത്ര ചെയ്ത ട്രെയിൻ അവിടെയെത്തി മറ്റൊരു ബോഗി ഘടിപ്പിച്ച് യാത്ര തുടരുകയായിരുന്നു.
80 കിലോമീറ്റർ വേഗതയിൽ പോകുന്ന തീവണ്ടിയാണ് കൊല്ലം എഗ്മോർ എക്‌സ്പ്രസ്. ശ്രദ്ധയിൽപെട്ടില്ലായിരുന്നെങ്കിൽ വലിയ അപകടത്തിലേക്ക് നീങ്ങിയേനെ എന്ന് യാത്രക്കാർ പറയുന്നു.













Discussion about this post