കോഴിക്കോട്: തനിക്കെതിരെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് ഉന്നയിക്കുന്ന തട്ടിപ്പുകള്‍ തെളിഞ്ഞാല്‍ ആത്മഹത്യ ചെയ്യുമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്.
എസ്.എന്‍ ട്രസ്റ്റിലെ നിയമനത്തിന് വെള്ളാപ്പള്ളി നടേശന് 600 കോടി കോഴ വാങ്ങിയെന്ന് വി.എസ് അച്യുതാനന്ദന് ആരോപിച്ചിരുന്നു. മൈക്രോഫൈനാന്‍സില്‍ വെള്ളാപ്പള്ളി 5000 കോടിയുടെ അഴിമതി നടത്തിയെന്നും ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും പറഞ്ഞ വി.എസ് കോഴപ്പണം കൊണ്ടാണ് വെള്ളാപ്പള്ളി യാത്ര നടത്തുന്നതെന്നും പറഞ്ഞു.
ഏതാണ്ട് രണ്ടു ലക്ഷത്തോളം സ്ത്രീകളെയാണ് മൈക്രോഫിനാന്‍സിന്റെ പേരില്‍ പറ്റിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
Discussion about this post