തന്റെ സ്വകാര്യതയെക്കുറിച്ച് ചോദിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്ന് ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ. കുഞ്ഞുങ്ങളെ കുറിച്ച് ചിന്തിക്കുന്നില്ലേ എന്ന ഒരു മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് എന്റെ കിടപ്പുമുറിയില്‍ നടക്കുന്നത് എന്തെന്ന് ചോദിക്കാനുള്ള അവകാശം ആര്‍ക്കുമില്ലെന്നാണ് സാനിയ പ്രതികരിച്ചത്
ബി.ബി.സിയോട് സംസാരിക്കവെയാണ് സാനിയയുടെ പ്രതികരണം. ഈ വര്‍ഷം രണ്ട് ഗ്രാന്ഡ്സ്ലാമുകള് സാനിയ നേടിയിരുന്നു. ലോക ടെന്നീസിലെ വനിത ഡബിള്‍സ് റാങ്കിംഗില്‍ ഒന്നാം സ്ഥാനക്കാരിയാണ് സാനിയ.
Discussion about this post