Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

ഗസ്റ്റ് ലക്ചറർ ജോലിക്ക് മഹാരാജാസ് കോളജിന്റെ വ്യാജ എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റ്; പൂർവ്വ വിദ്യാർത്ഥിനിക്കെതിരെ പരാതി നൽകി കോളജ് അധികൃതർ; ഉപയോഗിച്ചത് എസ്എഫ്‌ഐ ബന്ധമെന്ന് ആരോപണം

by Brave India Desk
Jun 6, 2023, 12:11 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

കൊച്ചി: മഹാരാജാസ് കോളജിലെ വ്യാജ എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ഗസ്റ്റ് ലക്ചറർ ജോലി നേടാൻ ശ്രമം. കോളജിലെ പൂർവ്വ വിദ്യാർത്ഥിനിയായ കാസർകോഡ് തൃക്കരിപ്പൂർ സ്വദേശിനിയായ കെ. വിദ്യയാണ് വ്യാജ രേഖ ചമച്ച് ജോലിക്ക് ശ്രമിച്ചത്. അട്ടപ്പാടിയിലെ ഒരു കോളജിൽ ഹാജരാക്കിയ സർട്ടഫിക്കറ്റ് പരിശോധനയ്ക്കായി മഹാരാജാസ് കോളജിലേക്ക് അയച്ചതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്.

മഹാരാജാസ് കോളജിലെ പഠനശേഷം കാലടി സംസ്‌കൃത സർവ്വകലാശാലയിൽ തുടർ പഠനവും എംഫിലും ചെയ്തിരുന്ന വിദ്യാർത്ഥിനിയാണ് വിദ്യ. എസ്എഫ്‌ഐയുമായും സിപിഎമ്മുമായും വിദ്യയ്ക്ക് അടുപ്പമുണ്ടായിരുന്നുവെന്നും ഈ അടുപ്പം മുതലാക്കിയാണ് സർട്ടിഫിക്കറ്റ് ഉണ്ടാക്കിയതെന്നും ആക്ഷേപം ഉയരുന്നുണ്ട്. മഹാരാജാസ് കോളജിൽ എസ്എഫ്‌ഐയിൽ സജീവമല്ലായിരുന്നുവെങ്കിലും കാലടി യൂണിവേഴ്‌സിറ്റിയിലെത്തിയതോടെ സജീവ എസ്എഫ്‌ഐ പ്രവർത്തകയായിരുന്നു വിദ്യയെന്നും പറയപ്പെടുന്നു.

Stories you may like

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പ്രിൻസിപ്പൽ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് മനസിലാകുകയായിരുന്നു. കോളജിന്റെ എംബ്ലവും സീലും ഉൾപ്പെടെ വ്യാജമായി സൃഷ്ടിച്ചാണ് സർട്ടിഫിക്കറ്റ് തയ്യാറാക്കിയതെന്നും സംശയമുണ്ട്. തുടർന്നാണ് പ്രിൻസിപ്പൽ എറണാകുളം സെൻട്രൽ പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയത്.

2018 – 2019 വർഷത്തിലും 2020 – 2021 വർഷത്തിലും മലയാള വിഭാഗത്തിൽ ഗസ്റ്റ് ലക്ചർ ആയിരുന്നുവെന്ന് കാണിച്ചാണ് വിദ്യ സർട്ടിഫിക്കറ്റ് ചമച്ചത്. രണ്ട് സർട്ടിഫിക്കറ്റുകൾ ആണ് ഹജരാക്കിയത്. കോളജിലെ സെക്ഷൻ ഇ യിൽ നിന്നാണ് സർട്ടിഫിക്കറ്റ് നൽകിയതെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ കോളജിൽ ഇ എന്ന ഒരു സെക്ഷൻ ഇല്ലെന്നും എ യും ബിയും മാത്രമാണ് ഉളളതെന്നും അധികൃതർ പറയുന്നു. മാത്രമല്ല കോളജിൽ പത്ത് വർഷമായി മലയാളം വിഭാഗത്തിൽ ഗസ്റ്റ് ലക്ചറർ നിയമനം നടത്തിയിട്ടില്ലെന്നും അധികൃതർ പറയുന്നു.

സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌യു ഉൾപ്പെടെയുളള സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.

Tags: Guest lecturer postsfimaharajas collegeFake experience certificate
Share2
Tweet
Send
Share

Latest stories from this section

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

Latest News

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies