ഡല്‍ഹി: രാജ്യത്ത് അരക്ഷിതാവസ്ഥ നിലനില്‍ക്കുന്ന പരാമര്‍ശത്തിന് പിറകെ അമീര്‍ഖാനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര് രംഗത്തെത്തിയിരുന്നു. അവസാനം വിവാദത്തിന് മറുപടിയുമായി അമീര്‍ തന്നെ രംഗത്തെത്തി. താനോ ഭാര്യയോ ഇന്ത്യയില്‍ നിന്ന് പോകില്ലെന്ന് അമീര്‍ ഖാന് പറഞ്ഞു.
അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്ക്കുന്നു. ഭാരതീയനെന്നതില്‍ അഭിമാനിക്കുന്നു. ഇന്ത്യ വിടാന്‍ തനിക്കോ ഭാര്യയ്ക്കോ ഉദ്ദേശമില്ല. തന്നെ എതിര്‍ക്കുന്നവര്‍ താനെന്താണു പറഞ്ഞതെന്നു കേട്ടിട്ടില്ല. അല്ലെങ്കില്‍ താന്‍ പറഞ്ഞതിനെ വളച്ചൊടിക്കുകയായിരുന്നു. അമീര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
എന്നെ രാജ്യദ്രോഹിയാക്കി ചിത്രീകരിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ. ഇന്ത്യക്കാരന് എന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. അതിന് ഒരാളുടെയും അംഗീകാരം എനിക്കു വേണ്ട.രവീന്ദ്രനാഥ ടാഗോറിന്റെ പ്രശസ്തമായ ‘പേടിയില്ലാത്ത ഹൃദയത്തില്‍’ എന്ന കവിത ഉദ്ധരിച്ചാണ് അമീര്‍ പ്രസ്താവന അവസാനിപ്പിക്കുന്നത്.
ന്യൂഡൽഹിയിൽ രാം നാഥ് ഗോയങ്ക മാദ്ധ്യമ പുരസ്കാര ചടങ്ങിനിടെ നടന്ന അഭിമുഖത്തിൽ സംസാരിയ്ക്കവേ ഇന്ത്യയിൽ അസഹിഷ്ണുത ഭീതിദമായിരിയ്ക്കുകയാണെന്നും ഒരു ഘട്ടത്തിൽ രാജ്യം വിടുന്ന കാര്യം പോലും ഭാര്യ തന്നോട് ആലോചിച്ചെന്നും ആമിർ ഖാൻ പറഞ്ഞിരുന്നു.
Discussion about this post