ന്യൂഡൽഹി: പ്രതിരോധ കരുത്തിൽ മുന്നേറി നാവിക സേന. രാജ്യം തദ്ദേശീയമായി നിർമ്മിച്ച ഹെവി വെയ്റ്റ് ടോർപ്പിഡോ ഉപയോഗിച്ചുള്ള പരീക്ഷണം നാവിക സേന വിജയകരമായി പൂർത്തിയാക്കി. ആയുധക്കരുത്ത് വർദ്ധിപ്പിക്കാൻ ശ്രമിക്കുന്ന നാവിക സേനയുടെ നീക്കങ്ങൾക്ക് കൂടുതൽ കരുത്തും ഊർജ്ജവും പകരുന്നതാണ് പുതിയ പരീക്ഷണത്തിന്റെ വിജയം.
സമുദ്രത്തനിടിയിൽ ലക്ഷ്യം സ്ഥാപിച്ചുകൊണ്ടായിരുന്നു പരീക്ഷണം. ടോർപ്പിഡോ ലക്ഷ്യം കൃത്യമായി ഭേദിച്ചതായി നാവിക സേന അറിയിച്ചു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും നാവിക സേന ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ പങ്കുവച്ചിട്ടുണ്ട്.
ടോർപ്പിഡോ ഉപയോഗിച്ചുള്ള രണ്ടാം വട്ട പരീക്ഷണമാണ് വിജയകരമായി പൂർത്തിയാക്കിയത് എന്നാണ് നാവിക സേന അധികൃതർ അറിയിക്കുന്നത്. കഴിഞ്ഞ ആഴ്ചയും സമാന രീതിയിൽ പരീക്ഷണം നടത്തിയിരുന്നു. ഇതിലും ടോർപ്പിഡോ ലക്ഷ്യം കൃത്യമായി ഭേദിച്ചുവെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം അടുത്തിടെയായി നാവിക സേന രാജ്യത്തിന്റെ യശസ്സ് ഉയർത്തുന്ന നിർണ്ണായകമായ നിരവധി പരീക്ഷണങ്ങൾ ആണ് വിജയകരമായി പൂർത്തിയാക്കിയിട്ടുള്ളത്. അടുത്തിടെ ഐഎൻഎസ് മർമഗോവയിൽ നിന്നും ബ്രഹ്‌മോസിന്റെ പരീക്ഷണം നാവിക സേന വിജയകരമായി പൂർത്തിയാക്കിയിരുന്നു. അതേസമയം നാവിക സേനയുടെ തുടർച്ചയായുള്ള വിജയങ്ങൾ ശത്രു രാജ്യങ്ങളെ ഭയപ്പെടുത്തുന്നുണ്ട്.
Discussion about this post