രാമ-രാവണ യുദ്ധത്തെ അടിസ്ഥാനമാക്കി ഓം റാവത്ത് സംവിധാനം ചെയ്ത ആദിപുരുഷ് എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത്. ചിത്രം ഈ മാസം 16 നാണ് പുറത്തിറങ്ങാനിരിക്കെയാണ് അണിയറപ്രവർത്തകർ ചിത്ത്രതിന്റെ ഫൈനൽ ട്രെയിലർ പുറത്തുവിട്ടത്. തിന്മയുടെ മേൽ നന്മയുടെ വിജയത്തെ കേന്ദ്രീകരിച്ചുള്ള രാമായണത്തെ ആസ്പദമാക്കി നിർമ്മിച്ച ചിത്രത്തിന്റെ ട്രെയിലർ സിനിമാ പ്രേമികളെ ആകെ ആകാംക്ഷയിലാഴ്ത്തിയിരിക്കുകയാണ്.
പാപിയെത്ര ബലവാനായാലും അന്തിമ വിജയം സത്യത്തിന് മാത്രമാണെന്ന് ചിത്രത്തിലൂടെ വ്യക്തമാക്കുന്നു. ഹിന്ദിയിലും തെലുങ്കിലുമായി ചിത്രീകരിച്ചിരിക്കുന്ന സിനിമ തമിഴ്, മലയാളം ഭാഷകളിലേക്കും മറ്റ് വിദേശഭാഷകളിലേക്കും ഡബ് ചെയ്തിട്ടുണ്ട്. ടി- സീരീസ്, റെട്രോഫൈൽസിന്റെ ബാനറിൽ ഭൂഷൺ കുമാറും കൃഷ്ണകുമാറും ഓം റാവത്തും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
രാമനായി പ്രഭാസ് എത്തുമ്പോൾ രാവണവേഷത്തിലെത്തുന്നത് സെയ്ഫ് അലി ഖാനാണ്. കൃതി സനോൺ ആണ് സീതയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സണ്ണി സിംഗ്, ദേവ്ദത്ത നാഗെ, വൽസൽ ഷേത്ത്, സോണൽ ചൗഹാൻ, തൃപ്തി തൊറാഡ്മൽ തുടങ്ങിയവർ മറ്റ് വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.
500 കോടി ബജറ്റിൽ നിർമ്മിച്ച ചിത്രം അതിന്റെ 85 ശതമാനത്തോളം റിലീസിന് മുൻപ് തന്നെ തിരിച്ചുപിടിച്ചതായാണ് റിപ്പോർട്ടുകൾ.
Discussion about this post