കൊച്ചി: സന്തോഷ് പണ്ഡിറ്റിന്റെ പുതിയ സിനിമ ആതിരയുടെ മകൾ അഞ്ജലിയുടെ ചിത്രീകരണം പുരോഗമിക്കുന്നു. സിനിമയുടെ ലൊക്കേഷനിൽ നിന്നുളള വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ച് സന്തോഷ് പണ്ഡിറ്റ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
വ്യത്യസ്തമായ ഒരു കുടുംബകഥയാണ് സിനിമയുടെ പ്രമേയം. ചെറുപ്പത്തിൽ അമ്മയുടെ സ്നേഹം നഷ്ടമായ അഞ്ജലി എന്ന പെൺകുട്ടിയെയും അവളുടെ അച്ഛനെയും അവരുമായി ബന്ധപ്പെട്ടവരെയും കോർത്തിണക്കുന്നതാണ് കഥ. അഞ്ജലിയുടെ വിവാഹവും അതിന് മുന്നോടിയായുളള സീനുകളും ചിത്രീകരിക്കുന്ന വീഡിയോയാണ് സന്തോഷ് പണ്ഡിറ്റ് പങ്കുവെച്ചത്.
സന്തോഷ് പണ്ഡിറ്റിന്റെ ശ്രീകൃഷ്ണ ഫിലിംസിന്റെ ബാനറിലാണ് സിനിമ ഒരുക്കുന്നത്. തിരക്കഥയും സംവിധാനവും നിർമാണവും പതിവു പോലെ സന്തോഷ് പണ്ഡിറ്റ് തന്നെയാണ്. ഒരിടവേളയ്ക്ക് ശേഷമാണ് പണ്ഡിറ്റിന്റെ പുതിയ സിനിമ ഒരുങ്ങുന്നത്.
Discussion about this post