മുംബൈ: പുതിയ ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ ഗണപതി ഭഗവാന്റെ അനുഗ്രഹം തേടി നടി സാറാ അലി ഖാൻ. സിദ്ധി വിനായക ക്ഷേത്രത്തിൽ ദർശനം നടത്തി. നടനും സിനിമയിലെ സഹതാരവുമായ വിക്കി കൗശാലിനൊപ്പമായിരുന്നു താരം ക്ഷേത്രത്തിൽ എത്തിയത്.
ഇന്നലെ വൈകീട്ടോടെയായിരുന്നു ഇരുവരും ക്ഷേത്ര ദർശനം നടത്തിയത്. ഇരുവരും ഒന്നിച്ച് അഭിനയിച്ച ചിത്രം സാറാ ഹത്‌കേ സാറാ ബച്ച്‌കേ എന്ന ചിത്രം തിയറ്ററുകളിൽ വൻ വിജയം ആയി പ്രദർശനം തുടരുകയാണ്. ഇതിനിടെയായിരുന്നു ഇരുവരും സിദ്ധി വിനായക ക്ഷേത്രത്തിൽ എത്തിയത്. വിവിധ പൂജകളിൽ പങ്കെടുത്ത താരങ്ങൾ വഴിപാടുകളും കഴിച്ചു. ഏറെ നേരം ക്ഷേത്രത്തിൽ ചിലവഴിച്ച ശേഷമായിരുന്നു താരങ്ങൾ മടങ്ങിയത്. ഇരുവരുടെയും ക്ഷേത്ര ദർശനത്തിന്റെ വീഡിയോകളും ചിത്രങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ജൂൺ രണ്ടിനാണ് സാറാ ഹത്‌കേ സാറാ ബച്ച്‌കേ റിലീസ് ചെയ്തത്. ആദ്യ ദിനം തന്നെ ചിത്രം അഞ്ച് കോടി രൂപ നേടിയിരുന്നു. സിനിമ റിലീസ് ചെയ്ത് ഇതുവരെ 26.73 കോടി രൂപയാണ് നേടിയത്.
Discussion about this post