ചണ്ഡീഗഡ്: പഞ്ചാബിൽ വീണ്ടും പാക് ഡ്രോൺ വെടിവെച്ചിട്ട് ബിഎസ്എഫ്. അമൃത്‌സറിലെ അന്താരാഷ്ട്ര അതിർത്തിയ്ക്ക് സമീപമായിരുന്നു സംഭവം. ഡ്രോണിൽ നിന്നും വൻ ലഹരിമരുന്ന് ശേഖരവും പിടിച്ചെടുത്തിട്ടുണ്ട്.
ഇന്നലെ രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം. അന്താരാഷ്ട്ര അതിർത്തിയ്ക്ക് സമീപം പതിവ് പട്രോളിംഗ് നടത്തുകയായിരുന്നു ബിഎസ്എഫ്. ഇതിനിടെയാണ് ഡ്രോൺ എത്തിയത്. പട്രോളിംഗിനിടെ ഡ്രോണിന്റെ മൂളൽ ശബ്ദം ബിഎസ്എഫിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ശബ്ദംകേട്ട ഭാഗത്തേക്ക് നോക്കിയതോടെ എന്തോ നീങ്ങിവരുന്നതായി കണ്ടു. അടുത്തേക്ക് എത്തിയപ്പോൾ ഡ്രോൺ ആണെന്ന് വ്യക്തമായി. ഇതോടെ ബിഎസ്എഫ് വെടിയുതിർക്കുകയായിരുന്നു.
ഇതിന് ശേഷം മേഖലയിൽ പഞ്ചാബ് പോലീസും ബിഎസ്എഫും സംയുക്തമായി പരിശോധന നടത്തി. ഇതിലാണ് ഹെറോയിൻ കണ്ടെടുത്തത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
അതേസമയം തുടർച്ചയായി ഡ്രോൺ വഴി ലഹരിയും ആയുധങ്ങളും ഡ്രോൺ ഉപയോഗിച്ച് കടത്തി പ്രകോപനം സൃഷ്ടിക്കാനാണ് പാകിസ്താന്റെ ശ്രമം. കഴിഞ്ഞ മാസം ആറോളം തവണയാണ് അതിർത്തി കടന്ന് പാക് ഡ്രോൺ എത്തിയത്. പാകിസ്താൻ പ്രകോപനം തുടരുന്ന സാഹചര്യത്തിൽ ശക്തമായ നടപടി സ്വീകരിക്കാനാണ് ഇന്ത്യയുടെ തീരുമാനം.
Discussion about this post