മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കൊലപാതകം ചിത്രീകരിക്കുന്ന ഫ്‌ളോട്ട് ഉൾപ്പെടുത്തി ഖാലിസ്ഥാൻവാദികൾ ബ്രാംപ്ടണിൽ നടത്തിയ പരേഡിൽ കാനഡയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ. വിഘടനവാദികൾക്കും തീവ്രവാദികൾക്കും ഇടം നൽകുന്നത് കാനഡയും ഇന്ത്യയും തമ്മിലുള്ള ബന്ധത്തിന് ഒട്ടും യോജിച്ചതല്ലെന്ന് ജയശങ്കർ വിമർശിച്ചു. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടിയാകാം ഇതെല്ലാം ചെയ്യുന്നത്. പക്ഷേ ഇതിൽ ധാരാളം പ്രശ്‌നങ്ങളുണ്ട്. തീവ്രവാദികൾക്ക് ഇത്തരത്തിൽ ഇടം നൽകുന്നതിലൂടെ വലിയ പ്രശ്‌നങ്ങളാണ് ഉണ്ടാകാൻ പോകുന്നത്. ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധത്തിന് ഇത് ഒരിക്കലും യോജിച്ചതല്ലെന്നും അദ്ദേഹം പറഞ്ഞു.
ബ്രാംപ്ടണിൽ നടന്ന പരേഡിന്റെ ഭാഗമായിട്ടാണ് ഖാലിസ്ഥാൻവാദികൾ ഇന്ദിരാഗാന്ധിയുടെ കൊലപാതകം പുന:സൃഷ്ടിച്ചത്. ഈ സംഭവം തന്നേയും അങ്ങേയറ്റം ഞെട്ടിച്ചുവെന്ന് ഇന്ത്യയിലെ കനേഡിയൻ ഹൈക്കമ്മീഷണർ കാമറൂൺ മക്കേയ് പറഞ്ഞു. ” വിദ്വേഷത്തിനോ അക്രമത്തെ മഹത്വവത്കരിക്കുന്നതിനോ കാനഡയിൽ സ്ഥാനമില്ല. ഇത്തരം പ്രവർത്തനങ്ങളെ ശക്തമായി അപലപിക്കുന്നുവെന്നും” മക്കേയ് ട്വിറ്ററിൽ കുറിച്ചു. ഇതിന്റെ വീഡിയോയും സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
കാനഡയ്‌ക്കെതിരെ ശക്തമായ പ്രതിഷേധവുമായി കോൺഗ്രസും രംഗത്തെത്തി. വിഷയത്തിൽ കനേഡിയൻ അധികാരികളുമായി എസ്.ജയശങ്കർ ബന്ധപ്പെടണമെന്നും, ഇത് മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മിലിന്ദ് ദിയോറ പറഞ്ഞു. അഞ്ച് കിലോമീറ്റർ ദൂരത്തിലായി നടന്ന ഈ പരേഡ് ഒരു ഇന്ത്യക്കാരനെന്ന നിലയിൽ തന്നിൽ ഞെട്ടലുണ്ടാക്കി. ഇതൊരിക്കലും പക്ഷം പിടിച്ച് സംസാരിക്കുന്നതല്ല. ഒരു രാജ്യത്തിന്റെ ചരിത്രത്തേയും ഒരു പ്രധാനമന്ത്രിയുടെ കൊലപാതകം മൂലമുണ്ടായ വേദനയെ അപഹസിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.
As an Indian, I'm appalled by the 5km-long #parade which took place in the city of Brampton, Canada, depicting the assassination of #IndiraGandhi.
It's not about taking sides, it's about respect for a nation's history & the pain caused by its Prime Minister’s assassination.… pic.twitter.com/zLRbTYhRAE
— Milind Deora | मिलिंद देवरा ☮️ (@milinddeora) June 7, 2023
ജയശങ്കർ ഇതിൽ ഇടപെട്ട് കടുത്ത നടപടി എടുക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശും രംഗത്തെത്തിയിട്ടുണ്ട്. ബ്ലൂ സ്റ്റാർ ഓപ്പറേഷന്റെ 39ാം വാർഷികത്തോട് അനുബന്ധിച്ചാണ് ഇന്ദിരാഗാന്ധി വധവുമായി ബന്ധപ്പെട്ട് ഖാലിസ്ഥാനികൾ ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചതെന്നാണ് വിവരം.
Discussion about this post