ന്യൂഡൽഹി: വെറുപ്പിന്റെ കമ്പോളത്തിൽ സ്‌നേഹത്തിന്റെ കട തുറക്കുമെന്ന് ആവർത്തിക്കുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. വാർത്താ സമ്മേളനത്തിൽ ആയിരുന്നു സ്മൃതി ഇറാനിയുടെ പ്രതികരണം. സ്‌നേഹത്തെക്കുറിച്ച് പറയുമ്പോൾ അന്യനാട്ടിൽ പോയി സ്വന്തം രാജ്യത്തെ വിമർശിക്കുന്നതും ഉൾപ്പെടുമോയെന്ന് സ്മൃതി ഇറാനി ചോദിച്ചു.
രാഹുൽ പറഞ്ഞ സ്‌നേഹത്തിൽ സിഖുകാരുടെ കൊലപാതകങ്ങൾ ഉൾപ്പെടുമോ?. രാജസ്ഥാനിൽ തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കപ്പെടുന്ന പെൺകുട്ടികൾ ഇതിൽ ഉൾപ്പെടുമോ?. ഹിന്ദുക്കളെയും അവരുടെ ജീവിത രീതിയെയും അവഹേളിക്കുന്നത് രാഹുൽ പറഞ്ഞ സ്‌നേഹത്തിൽ ഉൾപ്പെടുമോയെന്നും സമൃതി ഇറാനി ചോദിച്ചു. സനേഹത്തെക്കുറിച്ച് വലിയ വലിയ വാക്കുകൾ ആണ് രാഹുൽ പറയുന്നത്. സ്വന്തം രാജ്യത്തെ മറ്റൊരു രാജ്യത്ത് പോയി അപകീർത്തിപ്പെടുത്താൻ ഈ സ്‌നേഹം ആണോ നിങ്ങളെ പ്രേരിപ്പിക്കുന്നത്?. അങ്ങിനെയെങ്കിൽ എന്ത് തരം സ്‌നേഹമാണ് ഇതെന്നും സ്മൃതി ഇറാനി ചോദിച്ചു.
നിലവിൽ അമേരിക്കയിൽ പരിപാടിയിൽ പങ്കെടുക്കാൻ പോയ രാഹുൽ ഗാന്ധി ഇന്ത്യയ്‌ക്കെതിരെ നിരവധി വിമർശനങ്ങൾ ആണ് ദിവസും ഉന്നയിക്കുന്നത്. ഈ സാഹചര്യത്തിലായിരുന്നു സ്മൃതി ഇറാനി രൂക്ഷ വിമർശനം ഉന്നയിച്ചത്.
Discussion about this post