ഡല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ശനിയാഴ്ച നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിലേക്ക് മോദിയെ കെജ്രിവാള് ക്ഷണിച്ചെങ്കിലും തനിക്ക് ചടങ്ങില്‍ പങ്കെടുക്കാനാകിലെലന്ന് മോദി അറിയിച്ചു. മഹാരാഷ്ട്രയില്‍ മറ്റ് ചില പരിപാടികള്‍ ഉള്ളതിനാലാണ് പങ്കെടുക്കാനാകാത്തതെന്നാണ് മോദി കെജ്രിവാളിനെ അറിയിച്ചത്. കൂടിക്കാഴ്ച്ചയില്‍ ഡല്‍ഹിക്ക് പൂര്‍ണ്ണ സംസ്ഥാന പദവി നല്‍കണമെന്ന് കെജ്രിവാള് മോദിയോട് ആവശ്യപ്പെട്ടു.
മുതിര്‍ന്ന ആം ആദ്മി പാര്‍ട്ടി നേതാവും നിയുക്ത മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ വലംകൈയുമായ മനീഷ് സിസോദിയ ഡല്‍ഹിയില്‍ ഉപമുഖ്യമന്ത്രിയാവും. ആം ആദ്മി പാര്‍ട്ടിയുടെ രാഷ്ട്രീയകാര്യ സമിതി യോഗം കേജ്രിവാളിന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം രാത്രി യോഗം ചേര്‍ന്നാണ് സിസോദിയയെ ഉപമുഖ്യമന്ത്രിയാക്കാന്‍ തീരുമാനിച്ചത്.
ഇന്നലെ കെജ്രിവാള് രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി , ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് എന്നിവരുമായും എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഡല്‍ഹിയില്‍ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് മനീഷ് നിസോദിയയെ തെരഞ്ഞെടുത്തേക്കും.ആദര്‍ശ് ശാസ്ത്രി,ജെര്ണേയില് സിംഗ്, സോംനാഥ് ഭാരതി, സൗരവ് ഭരദ്വാജ്, എസ്.കെ ബഗ്ഗ് എന്നിവരും കെജ്രിവാളിനൊപ്പം സത്യപ്രതിജ്ഞ ചെയ്തേക്കും. അതേസമയം രാഖി ബിര്‍ളയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തില്ലെന്നാണ് സൂചന.
അംഗബലമില്ലാതെ 49 ദിവസത്തെ ഭരണം കെജ്രിവാളിന് ഉപേക്ഷിക്കേണ്ട വന്നത് കഴിഞ്ഞ ഫെബ്രുവരി 14 നായിരുന്നു. ഒരുവര്‍ഷത്തിനിപ്പുറം മറ്റൊരു ഫെബ്രുവരി 14ന് വന്‍ ഭൂരിപക്ഷത്തോടെ മുഖ്യമന്ത്രി കസേരയിലേക്കു തിരികെയെത്തുവെന്ന പ്രത്യേകതയും ഇത്തവണയുണ്ട്.
Discussion about this post