Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

‘ഷാജൻ സ്കറിയയുടെ ഒടുക്കം കണ്ടിട്ടേ പിൻമാറൂ,അതിന്റെ പേരിൽ എന്ത്‌ വില നൽകേണ്ടി വന്നാലും പോട്ടേയെന്ന് വയ്ക്കും’: വിടാതെ പിന്തുടർന്ന് പിവി അൻവർ

by Brave India Desk
Jun 8, 2023, 11:22 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: ഷാജൻ സ്‌കറിയയ്ക്കെതിരെ വീണ്ടും വെല്ലുവിളിയുമായി പിവി അൻവർ രംഗത്ത്. “മറുനാടൻ മലയാളി”എന്ന മഞ്ഞപത്രം ജീവിതം തകർത്ത  സാധാരണക്കാരെല്ലാം  ഷാജനെതിരെ പോരാടാൻ മുന്നോട്ടു വരണമെന്നാണ് അൻവറിൻറെ പുതിയ ആഹ്വാനം . ഒടുക്കം കണ്ടിട്ട്‌ തന്നെയേ പിന്മാറൂ.അതിന്റെ പേരിൽ എന്ത്‌ വില നൽകേണ്ടി വന്നാലും പോട്ടേയെന്ന് വയ്ക്കുമെന്നുമാണ് അൻവർ വെല്ലുവിളിക്കുന്നത്.   ധൈര്യസമേതം ഇവന്മാരുടെ ഇരകളായവർ മുൻപോട്ട്‌ വരണമെന്നാണ് അൻവർ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെടുന്നത്.

കൃത്യമായ ഒരു കോർഡിനേഷൻ വരും ദിവസങ്ങളിൽ നമ്മൾ നടത്തും.അതിനായി അഭിഭാഷകർ ഉൾപ്പെടുന്ന ഒരു ടീമിനെയും തയ്യാറാക്കും.ഇതിനായി ബന്ധപ്പെടാനുള്ള കോണ്ടാക്ട്‌ ഡീറ്റെയിൽസ്‌ ഉടനെ തന്നെ പ്രസിദ്ധീകരിക്കുമെന്നും അൻവർ പോസ്റ്റിൽ വ്യക്തമാക്കുന്നു.  നിയമപരമായി തന്നെ മുൻപോട്ട്‌ പോകും.അത്യാവശ്യം വേണ്ട വിവരങ്ങളൊക്കെ അടിയാധാരമടക്കം,കൃത്യമായി തന്നെ കൈയ്യിൽ കിട്ടിയിട്ടുണ്ടെന്നാണ് അൻവർ അവകാശപ്പെടുന്നത്.

Stories you may like

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

ഷാജൻ സ്‌കറിയയുടെ ഓൺലൈൻ മാദ്ധ്യമമായ മറുനാടൻ മലയാളിയുടെ ഓഫീസ് പൂട്ടിക്കുമെന്ന് സമൂഹമാദ്ധ്യമത്തിലൂടെ നേരത്തെ   പി.വി അൻവർ  വെല്ലുവിളിച്ചിരുന്നു .  ലണ്ടൻ എയർപോർട്ട് തല്ലുകേസിന്റെ തുടർച്ചയാണ്  അൻവറിന്റെ വെല്ലുവിളി. എന്നാൽ അൻവറിൻറെ വെല്ലുവിളി ഏറ്റെടുത്ത ഷാജൻ സ്‌കറിയ മറുപടി പോസ്റ്റിലൂടെ അൻവറിനെ പരിഹസിക്കുകയും ചെയ്തിരുന്നു.

ഷാജൻ സ്‌കറിയയെ ലണ്ടൻ വിമാനത്താവളത്തിൽ വെച്ച് ഇടതുപക്ഷ പ്രവർത്തകനും പ്രവാസിയുമായ
രാജേഷ് കൃഷ്ണ മർദ്ദിച്ച സംഭവത്തിൽ പി.വി അൻവർ കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പ്രതികരണങ്ങൾ നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട വാഗ്വാദങ്ങൾ തുടരുന്നതിനിടെയാണ് ഷാജനും അൻവറും സമൂഹമാദ്ധ്യമങ്ങളിൽ നേർക്കുനേർ ഏറ്റുമുട്ടിയത്.

പോസ്റ്റിൻറെ പൂർണ്ണരൂപം;

“മറുനാടൻ മലയാളി”എന്ന മഞ്ഞപത്രം ജീവിതം തകർത്ത നിരവധി സാധാരണക്കാരുണ്ട്‌.നിലവിൽ ഇവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നവരുണ്ട്‌.അതിന് പോലും കഴിയാത്ത ആളുകളുണ്ട്‌.അവരോടൊക്കെ ചിലത്‌ പറയാനുണ്ട്‌.
ധൈര്യസമേതം ഇവന്മാരുടെ ഇരകളായവർ മുൻപോട്ട്‌ വരണം..
നിയമനടപടികൾ സ്വീകരിച്ചിട്ടില്ല എങ്കിൽ അതിന് തയ്യാറാവണം.അവർക്കാവശ്യമായ എല്ലാ നിയമസഹായങ്ങളും,സംരക്ഷണവും നമ്മളൊരുക്കും.കൂട്ടായ ഒരു പ്രവർത്തനം ഇക്കാര്യത്തിൽ ഉണ്ടാവണം.അങ്ങനെ തയ്യാറായി വരുന്ന ഓരോരുത്തരേയും എന്ത്‌ വിലകൊടുത്തും നമ്മൾ സംരക്ഷിക്കും.
നിലവിൽ നിയമനടപടികൾ സ്വീകരിച്ചിട്ടുള്ളവരുടെ ശ്രദ്ധയ്ക്ക്‌..
നിങ്ങളുടെ പരാതികളുടെ നിലവിലെ വിവരങ്ങൾ ഞങ്ങളെ അറിയിക്കണം.കേസ്‌ നടക്കുന്നുണ്ടെങ്കിൽ,അതിന്റെ വിവരങ്ങൾ ലഭ്യമാക്കണം.
ഈ വിഷയത്തിൽ,കൃത്യമായ ഒരു കോർഡിനേഷൻ വരും ദിവസങ്ങളിൽ നമ്മൾ നടത്തും.അതിനായി അഭിഭാഷകർ ഉൾപ്പെടുന്ന ഒരു ടീമിനെയും തയ്യാറാക്കും.ഇതിനായി ബന്ധപ്പെടാനുള്ള കോണ്ടാക്ട്‌ ഡീറ്റെയിൽസ്‌ ഉടനെ തന്നെ പ്രസിദ്ധീകരിക്കും.
നിയമപരമായി തന്നെ മുൻപോട്ട്‌ പോകും.അത്യാവശ്യം വേണ്ട വിവരങ്ങളൊക്കെ അടിയാധാരമടക്കം,കൃത്യമായി തന്നെ കൈയ്യിൽ കിട്ടിയിട്ടുണ്ട്‌.ഒടുക്കം കണ്ടിട്ട്‌ തന്നെയേ പിന്മാറൂ.അതിന്റെ പേരിൽ എന്ത്‌ വില നൽകേണ്ടി വന്നാലും പോട്ടേയെന്ന് വയ്ക്കും.ഇനി ഒരു നിരപരാധിയുടെ ജീവിതവും വച്ച്‌ ഇവനൊന്നും പന്തുകളിക്കരുത്‌.
ധൈര്യമായി ഇരകളായവർ മുൻപോട്ട്‌ വരിക..
നിങ്ങൾ ഒറ്റയ്ക്കല്ല..
നന്മയുള്ള ഒരു സമൂഹം,ഒറ്റക്കെട്ടായി നിങ്ങൾക്കൊപ്പമുണ്ട്‌..
ഞങ്ങൾ,നിങ്ങളെ
ചേർത്ത്‌ നിർത്തും..

Tags: pv anwarMarunadan MalayaleeShajan Scaria
Share1
Tweet
Send
Share

Latest stories from this section

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

ചരിത്രം കുറിച്ച് അമിത് ഷാ ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ആഭ്യന്തര മന്ത്രിയായിരുന്ന വ്യക്തി ; മറികടന്നത് എൽ കെ അദ്വാനിയെ

അമിത് ഷായുടെ സന്ദർശനം : കൊല്ലത്ത് ശനിയാഴ്ച കടുത്ത ഗതാഗത നിയന്ത്രണം

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies