ന്യൂഡൽഹി: റെസ്ലിങ് ഫെഡറേഷൻ മുൻ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന് എതിരെയുള്ള പരാതി വ്യാജമാണെന്ന് ഗുസ്തി താരത്തിന്റെ പിതാവിന്റെ വെളിപ്പെടുത്തൽ. ഒരു ദേശീയ മാദ്ധ്യമത്തോടാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ അച്ഛന്റെ നിർണായക വെളിപ്പെടുത്തൽ. ഇന്ത്യൻ ടീമിൽ കിട്ടാത്തതിൽ വിരോധമുണ്ടായിരുന്നു. ഇതിൽ പ്രതികാരം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പരാതി നൽകിയത്. കോടതിയിൽ എത്തുന്നതിന് മുൻപ് തെറ്റ് തിരുത്തുന്നുവെന്ന് പിതാവ് വെളിപ്പെടുത്തി.ഈ മാസം അഞ്ചാം തീയതി തന്നെ പെൺകുട്ടി പോലീസിന് നൽകിയ മൊഴിമാറ്റിയതായി സൂചനകൾ പുറത്ത് വന്നിരുന്നു. എന്നാൽ ആദ്യഘട്ടത്തിൽ ഇത് ഡൽഹി പോലീസും മറ്റ് ഗുസ്തി താരങ്ങളും സ്ഥിരീകരിക്കാൻ തയ്യാറായില്ല.
റെസ്ലിങ് ഫെഡറേഷൻ എന്റെ മകളോടു വിവേചനം കാണിച്ചതിലുള്ള ദേഷ്യം കാരണമാണു ലൈംഗികാതിക്രമം ഉണ്ടായെന്ന കടുത്ത ആരോപണം ഉന്നയിച്ചത്. എന്റെ മകളോടു ബ്രിജ് ഭൂഷൺ അപമര്യാദയായി പെരുമാറിയിട്ടില്ല. സെക്ഷൻ 164 പ്രകാരം, മജിസ്‌ട്രേറ്റിനു മുൻപാകെ ഞങ്ങൾ മൊഴി തിരുത്തിയിരുന്നുവെന്ന് പിതാവ് പറയുന്നു.മൊഴി മാറ്റിയതിനു പിന്നിൽ ഭയമോ സമ്മർദമോ ദുരാഗ്രഹമോ ഇല്ല. ഞങ്ങൾ കേസ് പിൻവലിച്ചിട്ടില്ല, മൊഴി മാറ്റുക മാത്രമാണു ചെയ്‌തെന്ന് പിതാവ് കൂട്ടിച്ചേർത്തു.
17 വയസ്സുള്ള താരം 2022ലുണ്ടായ ദുരനുഭവമാണു പരാതിയിൽ പറഞ്ഞിരുന്നത്. ചിത്രം എടുക്കാനെന്ന വ്യാജേന ശരീരത്തോട് അമർത്തി നിർത്തിയെന്നും തോളിൽ അമർത്തി മോശമായി തൊട്ടുവെന്നും, ശല്യം ചെയ്യരുതെന്നു പറഞ്ഞിട്ടും കൂട്ടാക്കിയില്ലെന്നും എഫ്‌ഐആറിൽ പറയുന്നു. ഈ മൊഴി മജിസ്‌ട്രേട്ടിനു മുന്നിൽ ആദ്യം രേഖപ്പെടുത്തിയിരുന്നു
Discussion about this post