ധൻബാദ്: ഝാർഖണ്ഡിൽ കൽക്കരി ഖനിയിൽ ഉണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. നിരവധി പേർ കുടുങ്ങി കിടക്കുന്നതായാണ് വിവരം. എത്രപേരാണ് കുടുങ്ങിക്കിടക്കുന്നത് എന്ന കാര്യം വ്യക്തമല്ലെന്ന് പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട് വ്യക്തമാക്കി. ധൻബാദിൽ അനധികൃതമായി പ്രവർത്തിച്ചു കൊണ്ടിരുന്ന ഖനിയിലാണ് അപകടമുണ്ടായത്.
ഇന്ന് രാവിലെ 10.30നാണ് അപകടമുണ്ടായിരിക്കുന്നത്. ധൻബാദിൽ നിന്നും 21 കിലോമീറ്റർ അകലെ ഭോവ്ര കൊല്ലിയേരി ഏരിയയിലുള്ള ഭാരത് കോക്കിങ്ങ് കോൾ ലിമിറ്റഡിലാണ് അപകടമുണ്ടായിരിക്കുന്നത്. പ്രദേശവാസികളും രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയിട്ടുണ്ട്. ഇവരുടെ സഹായത്തോടെ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്.
Discussion about this post