ന്യൂഡൽഹി: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ മുതിർന്ന പ്രവർത്തകനെ അറസ്റ്റ് ചെയ്ത് ഇഡി. ഷാബുൽ ഹമീദിനെയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. സംിഗപ്പൂരിൽ നിന്ന് ഇന്ത്യയിലേക്ക് നാടുകടത്തപ്പെട്ട ഹമീദിനെ മധുരയിൽ വിമാനമിറങ്ങിയതിന് പിന്നാലെ ഇഡി പിടികൂടുകയായിരുന്നു.
ഡൽഹി കോടതിയിൽ ഹാജരാക്കിയ ഇയാളെ 10 ദിവസത്തേക്ക് ഇഡി കസ്റ്റഡിയിൽ വിട്ടു.അറസ്റ്റിലായ ഷാഹുൽ ഹമീദ് സിംഗപ്പൂരിൽ നിന്നും മറ്റ് സ്ഥലങ്ങളിൽ നിന്നും നിയമപരമായും, നിയമവിരുദ്ധമായും ഫണ്ട് സംഘടിപ്പിക്കുന്നുണ്ടെന്ന് അന്വേഷണ ഏജൻസി പറഞ്ഞു.
2020 ഫെബ്രുവരിയിൽ വടക്കുകിഴക്കൻ ഡൽഹിയിൽ നടന്ന അക്രമത്തിന് കാരണമായ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഷാഹുലും സംഘവും സമാഹരിച്ച ഫണ്ട് ഉപയോഗിച്ചതായി കോടതി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ കുറേ വർഷങ്ങളായി പിഎഫ്ഐ ഭാരവാഹികൾ നടത്തിയ ക്രിമിനൽ ഗൂഢാലോചനയുടെ ഭാഗമായി, രാജ്യത്തിനകത്തും പുറത്തും നിന്ന് സംശയാസ്പദമായി ഫണ്ട് സ്വരൂപിച്ചതായി അന്വേഷണത്തിൽ തെളിഞ്ഞതായി ഇഡി വ്യക്തമാക്കി
Discussion about this post