ശ്രീനഗർ : ജമ്മു കശ്മീരിലെ വിവിധ ഇടങ്ങളിൽ നടത്തിയ റെയ്ഡിൽ ജമാഅത്ത ഇസ്ലാമി കശ്മീർ ഘടകത്തിന്റെ സ്വത്തുവകകൾ കണ്ടുകെട്ടി പോലീസ്. തീവ്രവാദ പ്രവർത്തനവുമായി ബന്ധപ്പെട്ട കേസിൽ 83 ഇടങ്ങളിലാണ് പോലീസ് റെയ്ഡ് നടത്തിയത്. തുടർന്ന് ഭീകരവാദ പ്രവർത്തകനങ്ങൾക്കായി ഉപയോഗിച്ച നിരോധിത സംഘടനയുടെ 125 സ്വത്തുവകകൾ പോലീസ് കണ്ടുകെട്ടി.
പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഈ സ്വത്തുക്കൾ ജമാഅത്ത ഇസ്ലാമിയുടേതാണെന്ന് കണ്ടെത്തിയത്. യുഎപിഎ പ്രകാരമാണ് പോലീസ് കേസെടുത്തത്. ഈ വസ്തുക്കളിലേക്കുള്ള പ്രവേശനം നിരോധിച്ചിരിക്കുകയാണ്. ഇത് വാങ്ങാനോ വിൽക്കാനോ അനുവാദമില്ലെന്നും പോലീസ് വ്യക്തമാക്കി.
ജമാഅത്ത ഇസ്ലാമിയുടെ കൈവശമുള്ളതോ നിരോധിത സംഘടനയുമായി ബന്ധമുള്ളതോ ആയ 3 കോടി രൂപയുടെ സ്വത്തുക്കൾ കഴിഞ്ഞ മാസം സീൽ ചെയ്തിരുന്നു. ജമ്മു കശ്മീരിൽ തീവ്രവാദ പ്രവർത്തനങ്ങൾ ഇല്ലാതാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇതിലൂടെ ഭീകര ഫണ്ടിംഗ് ഉൾപ്പെടെ കുറയ്ക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.
കേന്ദ്ര ഭരണപ്രദേശത്ത് ഉടനീളം 188 സ്വത്തുക്കൾ തീവ്രവാദ പ്രവർത്തനങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്നുണ്ടെന്ന സൂചനകൾ ലഭിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണ്.
Leave a Comment