രണ്ട് വിമാനങ്ങൾ കൂട്ടിയിടിച്ചതിന് പിന്നാലെ ജപ്പാനിൽ ടോക്കിയോയിലെ ഹനേഡ വിമാനത്താവളത്തിലെ റൺവേ അടച്ചതായി റിപ്പോർട്ട്. വിമാനത്താവളത്തിൽ വച്ച് പറന്നുയരുന്നതിന് മുൻപായാണ് സംഭവം. പ്രാദേശിക സമയം രാവിലെ 11 മണിയോടെയാണ് സംഭവം. ഇവിടെയെത്തേണ്ട പല വിമാനങ്ങളും ഇത് മൂലം വൈകിയെന്നും ജപ്പാനിലെ ട്രാൻസ്‌പോർട്ട് മിനിസ്ട്രി അറിയിച്ചു.
ഹനേഡ വിമാനത്താവളത്തിൽ നാല് റൺവേകളാണ് ഉള്ളത്. ഇതിൽ ഒരു റൺവേയാണ് അടച്ചിട്ടത്. അതേസമയം ആർക്കും അപകടത്തിൽ പരിക്ക് പറ്റിയിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഇവാ എയർവേയ്സിന്റെയും തായ് എയർവേയ്സിന്റെയും ജെറ്റ് വിമാനങ്ങളാണ് കൂട്ടിയിടിച്ചതെന്നാണ് വിവരം. തായ് എയർവേയ്സ് വിമാനത്തിന്റെ ചിറകിന്റെ ഒരു ഭാഗം ഒടിഞ്ഞിട്ടുണ്ട്. വിമാനത്തിന്റെ കഷണങ്ങൾ റൺവേയിൽ കിടക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. അപകടം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചിട്ടുണ്ട്.
Discussion about this post