കൊച്ചി: എറണാകുളം ആസ്ഥാനമായ പതഞ്ജലി യോഗ ട്രെയിനിംഗ് ആന്‍ഡ് റിസര്‍ച്ച് സെന്ററിന്റെ(PYTRC) രജത ജൂബിലി സമാപനത്തോട് അനുബന്ധിച്ച് നടക്കുന്ന ദേശീയ യോഗ സെമിനാറും അന്താരാഷ്ട്ര യോഗ ദിനാചരണവും ശനിയാഴ്ച എറണാകുളത്ത് ഗോവ ഗവര്‍ണ്ണര്‍ അഡ്വ. പി. എസ് ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്യും. ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന്‍ അദ്ധ്യക്ഷ ഡോ.പി.ടി ഉഷ അദ്ധ്യക്ഷത വഹിക്കുന്ന പരിപാടിയില്‍ കേന്ദ്രീയ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ.വെങ്കിടേശ്വരലു മുഖ്യാതിഥിയായി പങ്കെടുക്കും.
അന്താരാഷ്ട്ര യോഗദിനാചരണത്തിന്റെ ഭാഗമായി വിവിധ കേന്ദ്രങ്ങളില്‍ സൗജന്യമായി യോഗ പരിശീലനം നടത്തുന്നവരുടെ യോഗ പ്രോട്ടോകോള്‍ പ്രദര്‍ശനം പരിപാടിയോട് അനുബന്ധിച്ച് നടക്കും. തുടര്‍ന്ന് നടക്കുന്ന യോഗ സമ്മേളന്‍ എന്ന യോഗ സെമിനാറിൽ പങ്കെടുക്കുന്നതിനായി രജിസ്ട്രേഷൻ ആരംഭിച്ചു. ഭഗവത്ഗീതയും യോഗ സൂത്രയും അദ്ധ്യാത്മിക മണ്ഡലത്തിലെ യമ, നിയമ അടിസ്ഥാനങ്ങള്‍, യോഗയിലെ തത്ത്വചിന്ത, യോഗയും വാര്‍ദ്ധക്യകാല ജീവിതവും, യോഗയും ആയുര്‍വേദവും സൂര്യനമസ്‌കാരം, യോഗയുടെ ശാസ്ത്രീയാടിസ്ഥാനം എന്നിങ്ങനെ യോഗയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രഗത്ഭരായ വ്യക്തികളുടെ പ്രബന്ധാവതരണം സെമിനാറിനോട് അനുബന്ധിച്ച് നടക്കും.
സെമിനാറില്‍ രജിസ്റ്റര്‍ ചെയ്യാൻ https://forms.gle/P9YfuoZcBkHoesfB9 ക്ലിക്ക് ചെയ്യുക. കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടേണ്ട നമ്പര്‍: +91 8078916203, 0484 292 9970.
Discussion about this post